രാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനം !! ബിജെപി ഒറ്റെക്കെടുത്ത തീരുമാനമെന്നു ശിവസേന!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപിയുടെ രാഷ്ട്രപതി  സ്ഥാനാർഥി നിർണ്ണയത്തിൽ എതിർപ്പ് അറിയിച്ചു ശിവസേന. സഖ്യകക്ഷിയുമായി ആലോചിക്കാതെയാണ് രാഷ്ട്രപതി  സ്ഥാനാർഥിയെ ബിജെപി തീരുമാനിച്ചത്.രാംനാഥ് കോവിന്ദിന്റെ പേര് മുൻമ്പെന്നും സൂചിപ്പിച്ചിട്ടും പോലുമില്ലായരുന്നു.പത്ര സമ്മേളനത്തിലാണ് വിവരം അറിഞ്ഞതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ദളിതർക്കു വേണ്ടി പ്രവർത്തിച്ച നേതാവ് !!! അഡ്വ രാംനാഥ് കോവിന്ദ് എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥി !!!

ആഘോഷിക്കാൻ കെട്ടിപ്പെറുക്കി പാകിസ്താനിലേക്ക് വിട്ടോളു!!! ഹുറിയത്ത് നേതാവിനോട് ഗംഭീർ

പാര്‍ട്ടി പ്രസിഡന്റ് ഉദ്ധവ് താക്കറെ പാര്‍ട്ടിയുടെ തീരുമാനമറിയിച്ചു കൊണ്ട് റാലി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാനാര്‍ഥികളുടെ പേര് വ്യക്തമാക്കാതെയാണ് ശിവസേനയുമായി ചര്‍ച്ച നടത്തിയതെന്നും ആര്‍ക്ക് വോട്ടു ചെയ്യുമെന്ന കാര്യം ആലോചിച്ചേ തീരുമാനിക്കൂവെന്നും ശിവസേന അറിയിച്ചു.

sivasena

എന്നാൽ മേദിയിലേക്ക് ഇന്ത്യൻ ഭരണം കേന്ദ്രീകരിക്കനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നും ശിവസേന തലവൻ ഉദ്ദവ് തക്കറെ പറ‍ഞ്ഞിരുന്നു. അതിനാൽ ഒറ്റക്ക് പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കണ്ടെന്നും തക്കറെ പറഞ്ഞിരുന്നു.

English summary
After Bihar Governor Ram Nath Kovind was named as the NDA's nominee for the President's post, the Shiv Sena has remained non-committal on supporting him
Please Wait while comments are loading...