ആര് പണം നല്‍കിയാലും വാങ്ങൂ, പക്ഷെ വോട്ട് എഎപിക്ക്! ഇത്തവണ കെജ്രിവാളിന് പണികിട്ടി
എല്ലാ പാര്‍ട്ടിക്കാരും വോട്ട് നല്‍കാന്‍ പണം വാഗ്ദാനം ചെയ്യും.ആര് പണം നല്‍കിയാലും വാങ്ങണം.എന്നാല്‍ വോട്ട് എഎപി നല്‍കണം-കെജ്രിവാള്‍ പറഞ്ഞിരുന്നു.
ചണ്ഡിഗഢ്: ഗോവയ്ക്കു പിന്നാലെ പഞ്ചാബിലും വോട്ടിന് പണം വാങ്ങാന്‍ ആവശ്യപ്പെട്ട എഎപി ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് പണികിട്ടി. കെജ്രിവാളിന്റെ പരാമര്‍ശത്തില്‍ മറുപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി.
ജലന്ധറില്‍ നടന്ന റോഡ് ഷോയ്ക്കിടെ ശനിയാഴ്ചയാണ് കെജ്രിവാളിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. ഫെബ്രുവരി നാലിന് സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. എല്ലാ പാര്‍ട്ടിക്കാരും വോട്ട് നല്‍കാന്‍ പണം വാഗ്ദാനം ചെയ്യും. ആര് പണം നല്‍കിയാലും വാങ്ങണം. എന്നാല്‍ വോട്ട് എഎപി നല്‍കണം- കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
കെജ്രിവാളിന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് കാട്ടി ജലന്ധര്‍ റിട്ടേണിങ് ഓഫീസറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.

പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തെളിഞ്ഞാല്‍ ഇക്കാര്യം പഞ്ചാബിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൂടുതല്‍ നടപടികള്‍ക്കായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കമാല്‍ കഷോര്‍ യാദവ് പറയുന്നു.
നേരത്തെ ഗോവയിലും കെജ്രിവാള്‍ സമാന പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. എഎപിയുടെ ഗോവ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് കെജ്രിവാള്‍ സമാന പ്രസ്താവന നടത്തിയത്.
എല്ലാ പാര്‍ട്ടിക്കാരും നല്‍കുന്ന പണം നിങ്ങള്‍ സ്വീകരിക്കണം. ഒരിക്കലും നിരാകരിക്കരുത്. അത് നിങ്ങളുടെ പണമാണ്. നിങ്ങള്‍ അത് ചോദിച്ച് വാങ്ങുക തന്നെ വേണം. പക്ഷെ പോളിങ് ബൂത്തിലെത്തുമ്പോള്‍ എഎപിക്ക് വോട്ട് ചെയ്യണം- എന്നായിരുന്നു ഗോവയില്‍ കെജ്രിവാള്‍ പറഞ്ഞിരുന്നത്.
ജനങ്ങളെ അഴിമതി നടത്താന്‍ കെജ്രിവാള്‍ പ്രേരിപ്പിക്കുകയാണെന്നും തന്റെ പ്രസ്താവനയിലൂടെ ഗോവയിലെ ജനങ്ങളെ കെജ്രിവാള്‍ അപമാനിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഗോവ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നതിനിടെയാണ് വീണ്ടും സമാന പ്രസ്താവനയുമായി കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications