വോട്ട് ചെയ്തില്ലെങ്കില്‍ ഇനി പിഴ അടയ്ക്കേണ്ടി വരും, സബ്സിഡികളും റദ്ദാക്കിയേക്കും
അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടവകാശം രേഖപ്പെടുത്താത്തവര്‍ക്ക് പിഴ ചുമത്താന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നു.നൂറ് രൂപയാണ് പിഴ ചുമത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് പിഴ ചുമത്താന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്.
ഗുജറാത്ത് തദ്ദേശ ഭരണ ആക്ട് ഭേദഗതി 2009 പ്രകാരമാണ് കരട് ചട്ടം കൊണ്ടുവരുന്നത്. എന്നാല്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് 11 ഇളവുകളും ചട്ടത്തിലുണ്ട്.

ഇളവുകള്‍
പ്രായാധിക്യം മൂലം പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവര്‍, 75 ശതമാനത്തിലേറെ അംഗ വൈകല്യമുള്ളവര്‍, വിദ്യാര്‍ഥികള്‍, ഗുരുതര രോഗം മൂലം അവശത നേരിടുന്നവര്‍, സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍, മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും പങ്കെടുക്കേണ്ടവര്‍, മരണം, വിവാഹം തുടങ്ങിയവയ്ക്ക് ഇളവ് ലഭിയ്ക്കും

കാരണം...
വോട്ട് ചെയ്യാത്തതിന്റെ കാരണം കണ്ടെത്താന്‍ എല്ലാ തിരഞ്ഞെടുപ്പ് ഓഫീസിലും ഓരോ അപ്പലേറ്റ് ഓഫീസറെ നിയമിയ്ക്കും

അന്തിമ വിജ്ഞാപനം
പിഴ ചുമത്തുന്നത് സംബന്ധിച്ച് അന്തിമ വിജ്ഞാപനം വൈകാതെയുണ്ടാകും

വോട്ടിംഗ് നിര്‍ബന്ധം
വോട്ടിംഗ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കി

പരാജയപ്പെട്ടു
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് സമാനമായ നീക്കത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു












Click it and Unblock the Notifications