കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2008നു ശേഷം കൊല്ലപ്പെട്ടത് 48 വിവരാവകാശ പ്രവര്‍ത്തകര്‍

Google Oneindia Malayalam News

ദില്ലി: 2008 മുതലുള്ള കണക്കുകള്‍ പ്രകാരം 48 ഓളം വിവരാവകാശ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും ദാരുണമായി കൊല്ലപെട്ടെന്ന് റിപ്പോര്‍ട്ട്. മുന്നൂറോളം പേരാണ് വളരെ ആര്‍ജവത്തോടെ ഈ രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്നത്.

300 പേരും ക്രൂരമായ ശാരീരിക പീഢനത്തിനിരയായി. 48 പേര്‍ക്ക് ജീവന്‍ നഷ്ടപെട്ടു. വിവരാവകാശ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിയമം ലോകസഭയില്‍ പാസായെങ്കിലും രാജ്യസഭയുടെ അംഗീകാരത്തിനായി ഇപ്പോഴും കാത്തുകെട്ടി കിടക്കുകയാണ്.

RTI

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഭൂമാഫിയകള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി നിരവധി മേഖലയിലുള്ളവരുടെ കള്ളകളികള്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാബല്യത്തില്‍ വന്ന ഈ നിയമത്തിലൂടെ പരുറത്തുകൊണ്ടുവരാന്‍ സാധിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വിവരാവകാശ പ്രവര്‍ത്തകരുടെ യാതൊരു സുരക്ഷയും ലഭിക്കാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ എത്തി ചേര്‍ന്നിരുക്കുകയാണ്.

ഗൗഡ സരസ്വതി ഭ്രാഹ്മണ്‍ വിഭാഗം നടത്തുന്ന വെങ്കിടരാമന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതിന് മംഗളൂരുവില്‍ വിനായക ബാലികയെ കൊലപ്പെടുത്തിയിരുന്നു. 2015 ല്‍ ഒഡീഷയില്‍ നിന്നും കൃപസിന്ധു സഹുവിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തിരുന്നു. ഹരിത വിപിലവത്തെ കുറിച്ചുള്ള രേഖകള്‍ വിവരാവകാശം വഴി നേടിയതിനാണ് സഹു ദാരുണമായി ജീവന്‍ വെടിഞ്ഞത്.

English summary
Eleven years since the path-breaking legislation Right to Information (RTI) Act came into force, more than 300 activists seeking information against government officials, local contractors, politicians, land mafia and other vested interests have been attacked, harassed or murdered. As many as 48 people have lost their lives since 2008 as per data available with dna. The data shows the RTI activists are virtual sitting ducks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X