കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഐസിസ് സെല്‍ സ്ഥാപിക്കാന്‍ ഫണ്ട് സ്വരൂപിച്ചെന്ന്: പിന്നില്‍ തമിഴ്‌നാട് സ്വദേശികള്‍!!

  • By Desk
Google Oneindia Malayalam News

ചെന്നൈ: നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റുചെയ്ത തമിഴ്നാട്ടില്‍ നിന്നുള്ള പതിനാല് പേര്‍ ഇന്ത്യയില്‍ ഐസിസ് സെല്‍ രൂപീകരിക്കാന്‍ ദുബായില്‍ നിന്നും പണം സ്വരൂപിച്ചതായി അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ മറ്റൊരു തീവ്രവാദ ഗ്രൂപ്പായ അല്‍-ക്വയ്ദയെ പിന്തുണയ്ക്കുന്നുവെന്നും യെമനിലെ തീവ്രവാദ ഗ്രൂപ്പായ അന്‍സറുല്ലയുമായി ബന്ധമുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. വഹാദത്ത്-ഇ-ഇസ്ലാം, ജമാഅത്ത് വഹാദത്ത്-ഇ-ഇസ്ലാം അല്‍ ജിഹാദിയേ, ജിഹാദി ഇസ്ലാമിക് യൂണിറ്റ് തുടങ്ങി വിവിധ പേരുകളില്‍ അവ പ്രവര്‍ത്തിക്കുന്നു.

<br> ഇന്ധനം തീരാറായി വിസ്താര വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി: ഒഴിവായത് വലിയ ദുരന്തം!!
ഇന്ധനം തീരാറായി വിസ്താര വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി: ഒഴിവായത് വലിയ ദുരന്തം!!

കഴിഞ്ഞയാഴ്ച ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുമുമ്പ് യുഎഇ അവരെ ആറുമാസം ജയിലില്‍ അടച്ചിരുന്നു. തിങ്കളാഴ്ച അന്വേഷണ ഏജന്‍സി ചെന്നൈയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ ജൂലൈ 25 വരെ കോടതി കസ്റ്റഡിയില്‍ വിട്ടു. മാനേജ്മെന്റ് പ്രൊഫഷണലുകളായ ഈ സംഘം യുഎഇ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരില്‍ ഒരാള്‍ 32 വര്‍ഷമായി ദുബായില്‍ താമസിക്കുകയാണ്. ഭീകരാക്രമണത്തിനായി അവര്‍ ധനസമാഹരണം നടത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്ത് ഇന്ത്യയില്‍ ഐസിസ് സ്ഥാപിക്കുക എന്നതാണ് ഇവരുടെ പ്രത്യയശാസ്ത്രമെന്നും എന്‍ഐഎ പബ്ലിക് പ്രോസിക്യൂട്ടര്‍ സിഎസ് പിള്ള പറഞ്ഞു.

terrorist-15633414


ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് നാഗപട്ടണത്ത് നിന്നും ഹരീഷ് മുഹമ്മദ്, ഹസ്സന്‍ അലി എന്നീ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇന്ത്യയെ ആക്രമിക്കാന്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഐസിസ് പ്രവര്‍ത്തകനാണ് ഹസ്സന്‍ അലി. വാഹനങ്ങള്‍ ആയുധങ്ങളായി ഉപയോഗിച്ചോ സ്ഫോടകവസ്തുക്കള്‍, വിഷം, കത്തി എന്നിവ ഉപയോഗിച്ചോ ആക്രമണം നടത്താന്‍ അനുയായികളോട് ആവശ്യപ്പെടുന്ന വീഡിയോകളും അദ്ദേഹം പോസ്റ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.


കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്‍ഐഎ ആരോപണവിധേയരായ ഐസിസ് ഗ്രൂപ്പുകളെ തകര്‍ക്കുകയാണ്. ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ ആക്രമണത്തിന് പിന്നില്‍ 200 ലധികം പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ബോംബറുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അഞ്ച് പേരെ കോയമ്പത്തൂരില്‍ അറസ്റ്റ് ചെയ്തു. അതേസമയം ഇത് മുസ്ലീം ഗ്രൂപ്പുകളെ ലക്ഷ്യം വച്ചുള്ള നടപടിയാണെന്ന് അവരുടെ കുടുംബാംഗങ്ങള്‍ അവകാശപ്പെട്ടു.

English summary
Report says 14 Indians co ordinate funding to launch ISIS cell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X