• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം 20 കശ്മീരി യുവാക്കളെ കാണാതായെന്ന് റിപ്പോര്‍ട്ട്; തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയം

  • By S Swetha

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ആഗസ്റ്റ് അഞ്ചിന് ശേഷം താഴ്‌വരയില്‍ നിന്നും കാണാതായത് 20 കശ്മീരി യുവാക്കളെയെന്ന് റിപ്പോര്‍ട്ട്. അവര്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്നിരിക്കാമെന്ന് ഭയപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം കേസുകളുടെ കൃത്യമായ എണ്ണം കണ്ടെത്താന്‍ നിയമപാലകരും മറ്റ് പ്രസക്തമായ ഏജന്‍സികളും ഒരു സര്‍വേ നടത്തുന്നുണ്ടെന്ന് പ്രതിരോധ, സുരക്ഷാ സ്ഥാപനങ്ങളിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരത്തിലുള്ള 20 ഓളം കേസുകള്‍ പുറത്തു വന്നിട്ടുണ്ട്. അത്തരം വിവരങ്ങളുടെ യഥാര്‍ത്ഥ വിവരം കണ്ടെത്താന്‍ സര്‍വെ നടത്തുകയാണ്. അതേസമയം 20 എണ്ണമെന്ന കണക്ക് തെറ്റാണെന്നും അതിനാലാണ് കൃത്യമായ എണ്ണം കണ്ടെത്താന്‍ സര്‍വേ നടത്തുന്നതെന്ന തരത്തിലുമുള്ള റി്‌പ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍, കാണാതായ യുവാക്കള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തും അല്ലെങ്കില്‍ ആക്രമണ റൈഫിളുകള്‍ കൈവശമുള്ള ചിത്രങ്ങള്‍ വഴി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടും, ഇത് ബര്‍ഹാന്‍ വാനിക്കു ശേഷമുള്ള തീവ്രവാദികള്‍ക്കിടയില്‍ ഒരു സാധാരണ പ്രവണതയാണ്. എന്നിരുന്നാലും, കശ്മീരില്‍ ഇന്റര്‍നെറ്റ് ഇപ്പോഴും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ അത്തരം ചിത്രങ്ങളൊന്നും അപ്ലോഡ് ചെയ്യാന്‍ കഴിയില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് തീവ്രവാദ ഗ്രൂപ്പുകള്‍ പ്രാദേശിക റിക്രൂട്ട്‌മെന്റ് വര്‍ദ്ധിപ്പിക്കുമെന്ന് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നു. ആഗസ്റ്റ് അഞ്ചിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കുന്ന പ്രമേയം അവതരിപ്പിച്ചതിന് ശേഷം തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാകുകയും കശ്മീരികള്‍ക്ക് അവരുടെ പ്രത്യേക പദവി നഷ്ടപ്പെടുന്നതിലുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അടുത്തിടെയുള്ള രഹസ്യാന്വേഷണ വിവരമനുസരിച്ച്, തീവ്രവാദികള്‍ വിദൂര ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. പ്രത്യേകിച്ചും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ സര്‍ക്കാരിനെതിരെ തിരിയാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ആശയവിനിമയ ശൃംഖലയുടെ അഭാവത്തില്‍ തീവ്രവാദികള്‍ വിവിധ ഇടങ്ങളില്‍ ചുറ്റിക്കറങ്ങി ഗ്രാമീണരുമായി സംഭാഷണം നടത്തുന്നുണ്ട്. 15 മുതല്‍ 25 വയസ്സുവരെയുള്ള പ്രായപൂര്‍ത്തിയാകാത്തതും ദുര്‍ബലവുമായ യുവാക്കളെ ലക്ഷ്യം വെച്ചാണ് ഇവര്‍ പ്രബോധനം നടത്തുന്നതെന്ന കാര്യമാണ് പ്രധാന ആശങ്ക. രണ്ട് വര്‍ഷത്തിന് ശേഷം താഴ്‌വരയില്‍ പ്രാദേശിക തീവ്രവാദ റിക്രൂട്ട്മെന്റ് കുറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.ആഗസ്റ്റ് 5ന് ശേഷം രണ്ട് ഏറ്റുമുട്ടലുകള്‍ മാത്രം.

ആഗസ്റ്റ് 5ന് ശേഷം കശ്മീരില്‍ രണ്ട് ഏറ്റുമുട്ടലുകള്‍ മാത്രമാണ് നടന്നത്. ഷോപിയാനിലും ബാരാമുള്ളയിലും നടന്ന ഏറ്റുമുട്ടലില്‍ കുറഞ്ഞത് മൂന്ന് തീവ്രവാദികളെങ്കിലും കൊല്ലപ്പെട്ടു. മുന്‍ ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അപേക്ഷിച്ച് ഇത് തികച്ചും വ്യത്യസ്തമാണ്. 2019 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 23 വിദേശികള്‍ ഉള്‍പ്പെടെ 100 ഓളം തീവ്രവാദികള്‍ കശ്മീരില്‍ കൊല്ലപ്പെട്ടു. 2018 ല്‍ ജമ്മു കശ്മീരില്‍ 247 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു, 2017 ല്‍ 213 ഉം 2016 ല്‍ 141 ഉം ഇങ്ങനെ പോകുന്നു കണക്കുകള്‍. മൊത്തത്തിലുള്ള ക്രമസമാധാനനിലയിലേക്ക് ഇപ്പോള്‍ ശ്രദ്ധ തിരിക്കുന്നതിനാല്‍ പ്രവര്‍ത്തനങ്ങളുടെ വേഗത കുറയുന്നത് സ്വാഭാവികമാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സേന നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിന്റെ മറ്റൊരു കാരണം സിവിലിയന്മാരും സേനയും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ആരും ആഗ്രഹിക്കുന്നില്ല എന്നതാണ്.

English summary
Report says 20 Kashmiri youth goes missing after scapping article 370
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more