കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട്ട് ആക്രമണം; 6 ഭീകരരെയും വധിച്ചു, മൃതദേഹം കിട്ടിയില്ല!

  • By Muralidharan
Google Oneindia Malayalam News

പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേന കേന്ദ്രത്തില്‍ ആക്രമണം നടത്തിയ ആറാമത്തെ ഭീകരനെയും സൈന്യം വധിച്ചതായി സൂചന. എന്നാല്‍ കൊല്ലപ്പെട്ട ആറാമത്തെ ഭീകരന്റെ മൃതദേഹം കിട്ടിയിട്ടില്ല. പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ സൈനിക ഓപ്പറേഷന്‍ തുടരുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. കൂടുതല്‍ ഭീകരര്‍ അവശേഷിച്ചിട്ടില്ല എന്ന് ഉറപ്പാകുന്നത് വരെ ഇത് തുടരും.

അതേസമയം മൂന്ന് പേരെ പഞ്ചാബില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാക് നിര്‍മിത ആയുധങ്ങളും പാകിസ്താനിലെ സിം കാര്‍ഡുകളും ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിലെ ആക്രമണം, ടാക്‌സി ഡ്രൈവറുടെ കൊലപാതകം, എസ് പിയുടെ കാര്‍ തട്ടിയെടുത്ത സംഭവം എന്നിവയാണ് എന്‍ ഐ എ അന്വേഷിക്കുക.

pathankotattackk

പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ജനുവരി 15 ന് ഇസ്ലാമാബാദില്‍ നടക്കേണ്ട ഉന്നതതല സുരക്ഷാ ചര്‍ച്ചകള്‍ വേണമോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കാനിരിക്കുകയാണ്. ആറ് ഭീകരവാദികളാണ് ആക്രമണം നടത്തിയത് എന്നാണ് കരുതുന്നത്. ഇതില്‍ അഞ്ചാമത്തെ ആളെ മൂന്ന് മണിയോടെ വധിച്ചിരുന്നു. ആറാമത്തെ ആളെയും വധിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ഇയാളുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല.

English summary
All six terrorists at the Pathankot air force station have been neutralised, sources say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X