• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാലക്കോട്ട് ആക്രമണത്തിന് ശേഷം പാകിസ്താനുമായി ഇന്ത്യ യുദ്ധത്തിന് ഒരുക്കമായിരുന്നുവെന്ന് റിപ്പോർട്ട്

cmsvideo
  പാക്കിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിന് ഒരുക്കമായിരുന്നോ?

  ദില്ലി: ബാലക്കോട്ട് ആക്രമണത്തിന് ശേഷം പാകിസ്താൻ ആക്രമിക്കാൻ ഇന്ത്യ ഒരുക്കമായിരുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈനിക മോധാവി മേജർ ബിപിൻ റാവത്താണ് ഇത് സംബന്ധിച്ച് സൂചനകൾ നൽകയത്. ബാലക്കോട്ട് ആക്രമണത്തിന് ശേഷം പാക് മണ്ണിൽ കടന്ന് പോരാടാൻ ഇന്ത്യൻ സൈന്യം എല്ലാത്തരത്തിലും സജ്ജമായിരുന്നു. ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

  മലേഷ്യയിലെ ഹിന്ദുക്കളും ചൈനക്കാരും രാജ്യം വിടണം, സാക്കിര്‍ നായിക്കിന്റെ വര്‍ഗീയ പരാമര്‍ശം ഇങ്ങനെ

  പുൽവാമ ആക്രമണത്തിന് തിരിച്ചടിയെന്നോണം പാകിസ്താനെതിരെ ഏത് തരത്തിലുള്ള ആക്രമണവും നടത്താൻ ഇന്ത്യൻ സൈന്യം തയ്യറാണെന്ന് സൈനിക മേധാവി സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനായി വ്യോമാക്രമണം ഉൾപ്പെടെ ഏത് തരത്തിലുള്ള ആക്രമണത്തിനും ഒരുങ്ങിയിരുന്നുവെന്നും ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

  പാകിസ്താനെതിരെ എന്തു നടപടിക്കും തയ്യാറെന്ന്!!

  പാകിസ്താനെതിരെ എന്തു നടപടിക്കും തയ്യാറെന്ന്!!

  സൈനിക മേധാവി ബിപിൻ റാവത്ത് തിങ്കളാഴ്ച ഒരു സംഘം മുൻ സൈനിക ഉദ്യോഗസ്ഥരുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് സൈനിക മേധാവി ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തുന്നത്. ബാലക്കോട്ട് ആക്രമണത്തിന് ശേഷം പാക് സൈന്യത്തിൽ നിന്നുണ്ടാകുന്ന ഏത് തരം ശത്രുതയ്ക്കും ഇത്തരത്തിൽ കനത്ത തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യം തയ്യാറായിരുന്നുവെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താന്റെ മണ്ണിൽ ഇന്ത്യൻ സൈനിക നടപടികൾ നടത്താനാണ് ഇന്ത്യ നീക്കം നടത്തിയിരുന്നതെന്നാണ് റാവത്തിന്റെ പരാമർശങ്ങളെക്കുറിച്ച് വിശദീകരിച്ച സൈനിക ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിച്ചത്.

  യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും

  യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും

  2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം 11,000 കോടിയുടെ യുദ്ധോപകരണങ്ങൾ വാങ്ങുന്നതിനായി കരാറുകൾ ഒപ്പുവെച്ചിരുന്നു. ഇതിൽ 96% ആയുധങ്ങളും യുദ്ധോപകരണങ്ങളും ഈ സമയം കൊണ്ട് ഇന്ത്യയുടെ പക്കലെത്തുകയും ചെയ്തിരുന്നു. കൂടാതെ 7000 കോടിയുടെ 33 കരാറുകൾ പ്രകാരം ആയുധങ്ങൾ ശേഖരിക്കുകയും 9000 കോടിയുടെ ആയുധങ്ങൾ വാങ്ങാനുള്ള നീക്കം അവസാന ഘട്ടത്തിലുമെത്തി നിന്നിരുന്നു.

  പുൽവാമക്ക് പകരം വീട്ടി

  പുൽവാമക്ക് പകരം വീട്ടി

  ബാലക്കോട്ടിലെ ഏറ്റവും വലിയ ജെയ്ഷെ മുഹമ്മദ് ക്യാമ്പാണ് ഇന്ത്യൻ വ്യോമസേന ബോംബിട്ട് തകർത്തത്. 2018 ഫെബ്രുവരി 26ലെ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ബാലക്കോട്ട് ആക്രമിച്ചത്. 40 ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷെ മുഹമ്മദ് രംഗത്തെത്തി 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. യുദ്ധക്കോപ്പുകളുടേയും ആയുധങ്ങളുടേയും കുറവ് ഇന്ത്യൻ സേനക്കുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ സൈന്യത്തിനായി കഴിഞ്ഞ രണ്ട് വർഷത്തിനിടെ വൻതോതിൽ ഇന്ത്യ ആയുധങ്ങൾ വാങ്ങുകയും ചെയ്തിരുന്നു.

  ഉറിയിൽ പഠിച്ച പാഠം

  ഉറിയിൽ പഠിച്ച പാഠം

  ഉറി ഭീകരാക്രമണത്തിന് ശേഷമാണ് ഇതെന്നും മുതിർന്ന ഉദ്യോഗസ്ഥൻ കൂട്ടിച്ചേർക്കുന്നു. മൂന്ന് സേനകൾക്കും അടിയന്തര ഘട്ടങ്ങളിൽ ആവശ്യത്തിനുള്ള ആയുധങ്ങളും യുദ്ധോപകരങ്ങളും വാങ്ങാനുള്ള അധികാരം സർക്കാർ കഴിഞ്ഞ മാർച്ചിൽ നൽകിയിരുന്നു. ഇന്ത്യ- പാക് അതിർത്തിയിലുണ്ടാകുന്ന ഏത് തരം പ്രകോപനങ്ങളെയും നേരിടാൻ ഒരുങ്ങിയിരിക്കാനായിരുന്നു ഇത്. ഇതിനായി ഒരേ വ്യാപാരിയിൽ നിന്ന് വാങ്ങണം എന്നതുൾപ്പെടെയുള്ള ചില ചട്ടങ്ങളും പരിഷ്കരിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് പിന്നാലെ നിയന്ത്രണ രേഖയിൽ കനത്ത ജാഗ്രതയാണുള്ളത്.

  പുൽവാമ ഭീകരാക്രമണം

  പുൽവാമ ഭീകരാക്രമണം

  ഇന്ത്യൻ സേന സഞ്ചരിച്ച വാഹന വ്യൂഹങ്ങൾക്ക് നേരെയാണ് പുൽവാമയിൽ വച്ച് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുുക്കളുമായെത്തിയ വാഹനമാണ് പൊട്ടിത്തെറിച്ചത്. 40 സൈനികരാണ് ഇതോടെ ജെയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണം നടന്ന് ദിവസങ്ങൾക്കകം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്താൻ കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന ജെയ്ഷെ മുഹമ്മദ് രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ വെച്ചാണ് ആക്രമണമുണ്ടാകുന്നത്.

  ബാലക്കോട്ടിൽ തിരിച്ചടിച്ചു

  ബാലക്കോട്ടിൽ തിരിച്ചടിച്ചു

  പാകിസ്താനിലെ ബാലക്കോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് ക്യാമ്പാണ് പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന ആക്രമിച്ചത്. 2019 ഫെബ്രുവരി 26നാണ് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 300 ഓളം പേരെ ഇല്ലാതാക്കിയെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. പാകിസ്താനിലെ ഖൈബർ പങ്ത്വയിലുള്ള ജെയ്ഷെ ഭീകര ക്യാമ്പാണ് അതിർത്തി കടന്നെത്തിയ യുദ്ധവിമാനങ്ങൾ ഭീകര ക്യാമ്പ് ബോംബിട്ട് തകർത്തത്.എന്നാൽ സൈന്യം എത്ര പേരെ വധിച്ചുവെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിരുന്നില്ല. അതിർത്തി കടന്ന് ആക്രമിച്ചെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്താനും രംഗത്തെത്തിയിരുന്നു.

  English summary
  Report says Army Was Ready For Conventional War With Pak After Pulwama Attack
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X