India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ താഴ് വരയിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബാലക്കോട്ട് ആക്രമണ ക്യാമ്പിലെ ഐഇഡി വിദഗ്ധനെന്ന്!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: പാകിസ്താനിലെ ബാലക്കോട്ടിലെ ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) തീവ്രവാദ ക്യാമ്പിലെ പരിശീലകനുമായ അബ്ദുള്‍ റഷീദ് ഖാസിയാണ് കശ്മീര്‍ താഴ് വരയിലെ തുടര്‍ച്ചയായ വാഹന ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ജമ്മു കശ്മീര്‍ പൊലീസിലെ തീവ്രവാദ വിരുദ്ധ വിദഗ്ധരും സംശയിക്കുന്നു.

<br>മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം, ശബരിമല പരാമർശിച്ച് ഒവൈസി
മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം, ശബരിമല പരാമർശിച്ച് ഒവൈസി

പുല്‍വാമ ജില്ലയിലെ അരിഹാലില്‍ തിങ്കളാഴ്ച തീവ്രവാദികള്‍ ഒരു ഐഇഡി ഉപയോഗിച്ച് നടത്തിയ ബോംബാക്രമണത്തില്‍ ഒരു ഡസന്‍ സൈനികര്‍ക്ക് പരിക്കേറ്റു, അതില്‍ രണ്ട് പേര്‍ അടുത്ത ദിവസം മരിച്ചു. പരാജയപ്പെട്ട ആക്രമണമായിരുന്നു ഇതെങ്കിലും വാഹനത്തില്‍ ഘടിപ്പിച്ച ഐഇഡി ആണ് കൃത്യത്തിന് ഉപയോഗിച്ചത്. കശ്മീരിലെ തെക്കന്‍ ജില്ലയായ ഷോപ്പിയാനിലും സുരക്ഷ സേന മറ്റൊരു ഐഇഡി നിര്‍വീര്യമാക്കിയിരുന്നു.

പുൽവാമ ഭീകരാക്രമണം

പുൽവാമ ഭീകരാക്രമണം


ഫെബ്രുവരി 14 ന് കേന്ദ്ര റിസര്‍വ് പോലീസ് സേനയിലെ 40 സൈനികര്‍ കൊല്ലപ്പെട്ട ചാവേര്‍ ബോംബാക്രമണം നടന്ന സ്ഥലമാണ് തെക്കന്‍ കശ്മീരിലെ പുല്‍വാമ. ആക്രമണത്തിന്റെ പ്രതികാരമായി, ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്‌ഷെ ഇ മുഹമ്മദിന്റെ പാകിസ്താനിലെ ബാലക്കോട്ടിലെ ക്യാംപ് ഇന്ത്യന്‍ സേന ഫെബ്രുവരി 26ന് ബോംബിട്ടു. ഇതോടെ പാകിസ്താനുമായുള്ള പിരിമുറുക്കം കൂടുകയും ആണവായുധ സായുധരായ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ വരെ സാധ്യതയുണ്ടായിരുന്നു.

 ബാലക്കോട്ട് ഭീകര ക്യാമ്പ്

ബാലക്കോട്ട് ഭീകര ക്യാമ്പ്

ബാലക്കോട്ട് സ്ഥിതി ചെയ്യുന്ന അതേ സ്ഥലത്താണ് ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരര്‍ ക്യാംപ് ചെയ്ത് സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ട്രെയിനിംഗ് നടത്തുന്നതെന്ന് ഭീകരവിരുദ്ധ വിദഗ്ധനും അഫ്ഗാന്‍ യുദ്ധ വിദഗ്ധനുമായ ഖാസി പറയുന്നു. ജെയ്‌ഷെ ഇ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിന്റെ രണ്ട് ബന്ധുക്കളായ ഉസ്മാന്‍ ഹൈദര്‍, തല്‍ഹ റഷീദ് എന്നിവരെ യഥാക്രമം 2017 ലും 2018 ലും ഇന്ത്യന്‍ സുരക്ഷാ സേന പുറത്താക്കിയതിന് പ്രതികാരമാണിതെന്നും പറയപ്പെടുന്നു.
അസ്ഹറിന്റെ അനന്തരവന്‍ ഉസ്മാന്‍ ഹൈദര്‍ അഥവാ ഹുസൈഫയെയും ഷാകര്‍ഗര്‍ സെക്ടറില്‍ നിന്നുള്ള 2018 ഒക്ടോബര്‍ മുതല്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. ഒക്ടോബര്‍ 30നാണ് പുല്‍മാമയിലെ ത്രാലില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹൈദറിനെ വെടിവെച്ച് കൊന്നത്.

പുൽവാമയിൽ താവളം!!

പുൽവാമയിൽ താവളം!!

ഡിസംബര്‍ 9 ന് ഖാസി മറ്റ് മൂന്ന് തീവ്രവാദികള്‍ക്കൊപ്പം ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറി പുല്‍വാമയില്‍ ഒരു പ്രവര്‍ത്തന താവളം സ്ഥാപിച്ചു. നിലവില്‍ ഖാസി താഴ്വരയില്‍ ഒളിച്ചിരിക്കുകയാണെന്നും അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള പ്രാദേശികമായി ലഭ്യമായ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പ്രാദേശിക കശ്മീരികള്‍ക്ക് ഐഇഡി ഫാബ്രിക്കേഷനില്‍ പരിശീലനം നല്‍കുന്നുണ്ടെന്നും തീവ്രവാദ വിരുദ്ധ വിദഗ്ധന്‍ പറയുന്നു.

ഭീകരരുടെ ശക്തിയേറുന്നു

ഭീകരരുടെ ശക്തിയേറുന്നു


കശ്മീര്‍ പോലീസ് വിദഗ്ധരുടെ അഭിപ്രായത്തില്‍, തീവ്രവാദികള്‍ വാഹനങ്ങളില്‍ നിന്നുള്ള ഐഇഡികള്‍ അല്ലെങ്കില്‍ വിഐഇഡികള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്, ജെഎമ്മിന്റെ ഹാര്‍ഡ്കോര്‍ കേഡര്‍ ശക്തി വെറും 50-ഓളം മാത്രമായി കണക്കാക്കപ്പെടുന്നു, അതേസമയം പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തായ്ബയുടെ കശ്മീരിലെ കേഡര്‍ ശക്തി 30-40 ആണ്.


English summary
Report says Balakot IED expeprt behind bomb attack in Kashmir valley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X