Get Updates
Get notified of breaking news, exclusive insights, and must-see stories!

10 കിലോ മീറ്റർ സഞ്ചരിക്കാൻ അരമണിക്കൂർ; ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബാംഗ്ലൂർ

ബെംഗളൂരുവിലെ തിരക്കിനിടയിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി അരമണിക്കൂർ എടുക്കുമെന്നാണ് പഠനം പറയുന്നത്.

Bengaluru31

എല്ലാവർക്കും ബാം​ഗ്ലൂരിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടാകും. കാരണം ആരെയും മോഹിപ്പിക്കുന്ന ഒരു ​ന​ഗരമാണ് ബാം​ഗ്ലൂർ. ഐടി ഹബ്ബുകൾ കൊണ്ട് സമ്പന്നം. ചുറ്റയടിക്കാനെങ്കിൽ അവിടേക്ക് പോകണം എന്ന് വിചാരിക്കാത്തവർ കുറവായിരിക്കും. ഇപ്പോൾ ബാം​ഗ്ലൂരിന് പുതിയ ഒരു വിശേഷണം തേടിയെത്തിയിരിക്കുകയാണ്. എന്താണ് അതെന്നോ..വിശദമായി വായിക്കാം.

വാഹനമോടിക്കാൻ ഏറ്റവും വേഗത കുറഞ്ഞ നഗരമായി ബാം​ഗ്ലരിനെ കണ്ടെത്തിയിരിക്കുകയാണ്. ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. ബെംഗളൂരുവിലെ തിരക്കിനിടയിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി അരമണിക്കൂർ എടുക്കുമെന്നാണ് പഠനം പറയുന്നത്. ലണ്ടൻ കഴിഞ്ഞാൽ രണ്ടാമതാണ് ബാം​ഗ്ലൂർ..

ജിയോലൊക്കേഷൻ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ് ടോംടോം നടത്തിയ സർവേയിൽ, കഴിഞ്ഞ വർഷം ബംഗളൂരു നഗരത്തിനുള്ളിൽ 10 കിലോമീറ്റർ ദൂരം പിന്നിടാൻ 28 മിനിറ്റ് 9 സെക്കൻഡും എടുത്തതായി റിപ്പോർട്ട് അവകാശപ്പെടുന്നു. ഇതേ ദൂരം പിന്നിടാൻ ലണ്ടനിൽ വേണ്ടത് 35 മിനിറ്റ്. അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിൻ, ജാപ്പനീസ് നഗരമായ സപ്പോറോ, ഇറ്റലിയിലെ മിലാൻ എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ ആണ്.

പെട്രോൾ, ഡീസൽ എന്നിവയുടെ വിലയും ഇവികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് ഈടാക്കുന്ന നിരക്കുമെല്ലാം അടിസ്ഥാനപ്പെടുത്തി ഡ്രൈവിംഗ് ചെലവിനെ കുറിച്ചും ഗവേഷണം പഠനവിധേയമാക്കിയിരുന്നു. ഇത് പ്രകാരം ലോകത്ത് വാഹനമോടിക്കാൻ ഏറ്റവും ചെലവേറിയ രണ്ടാമത്തെ നഗരമായും ലണ്ടൻ തെരഞ്ഞെടുക്കപ്പെട്ടു. ഹോങ്കോങ് ആണ് ഒന്നാമത്. ഉക്രൈൻ യുദ്ധം കാരണം ഇന്ധനവില കുതിച്ചുയർന്നതിനെ തുടർന്നാണ് ഈ സ്ഥിതി. നീണ്ട ഗതാഗതക്കുരുക്ക് മൂലം ഉണ്ടാകുന്ന സമയ നഷ്ടവും കാർബൺ പുറന്തള്ളലും പഠനം പരിശോധിച്ചിരുന്നു ഇതിൽ ആദ്യ അഞ്ചിൽ ബെംഗളൂരുവും ഉൾപ്പെടുന്നുണ്ട്.

ബംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്കിനെ തുടർന്ന് കഴിഞ്ഞ വർഷം നഷ്ടമായ ശരാശരി സമയം 129 മണിക്കൂറായിരുന്നു എന്ന് പഠനം പറയുന്നു. ഇതിൽ ബാം​ഗ്ലൂർ ടോപ് 5 പട്ടികയിൽ നാലാം സ്ഥാനത്താണ്. ട്രാഫിക് തിരക്കിനിടയിൽ പ്രസ്തുത സമയത്ത് പെട്രോൾ കാറുകൾ 974 കിലോ കാർബൺ പുറന്തള്ളിയതായും പറയുന്നു. 2022ൽ ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളപ്പെട്ട അഞ്ച് നഗരങ്ങളിൽ അവസാന സ്ഥാനത്താണ് ബാം​ഗ്ലൂർ.

ലണ്ടൻ, പാരീസ്, മനില, ബുക്കാറെസ്റ്റ് എന്നിവ ഇക്കാര്യത്തിൽ ബെംഗളൂരുവിന് മുകളിലാണ്. 600 ദശലക്ഷം ഉപകരണങ്ങൾ വിശകലനം ചെയ്താണ് ടോംടോം ഈ കണക്കുകൾ കണ്ടെത്തിയത്. ഇൻ-ഡാഷ് കാർ നാവിഗേഷൻ, സ്മാർട്ട്ഫോണുകൾ, വ്യക്തിഗത നാവിഗേഷൻ ഉപകരണങ്ങൾ, ടെലിമാറ്റിക്സ് സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+