ബിജെപി എംഎല്‍എയ്ക്ക് ബീഫ് കയറ്റുമതി കമ്പനിയില്‍ ഓഹരി?
ദില്ലി: ഗോവധ നിരോധനത്തിന് വേണ്ടി അതിശക്തം വാദിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി. പശു വിശുദ്ധ മൃഗമാണെന്നും അതുകൊണ്ട് പശുവിനെ കൊല്ലരുത് എന്നുമാണ് ബി ജെ പി - ആര്‍ എസ് എസ് നേതാക്കളുടെ വാദം. എന്നാല്‍ ഗോവധം നിരോധിക്കാന്‍ കച്ചകെട്ടി ഇറങ്ങുന്ന ബി ജെ പി ഭരിക്കുന്ന ഇന്ത്യ, ബീഫ് കയറ്റുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് എന്നതും ഓര്‍ക്കണം.
എങ്കില്‍പിന്നെ, ബി ജെ പിയുടെ പശുസ്‌നേഹം അര്‍ഥമെന്താണ് എന്ന് ബീഫ് നിരോധിക്കരുത് എന്ന് ആവശ്യപ്പെടുന്ന പലരും തുറന്ന് ചോദിച്ചുകഴിഞ്ഞു. രാജ്യത്തെ പ്രമുഖ ബീഫ് കയറ്റുമതി കമ്പനികളിലും ബി ജെ പി നേതാക്കള്‍ക്ക് ബന്ധമുള്ളതായും ആരോപണം ഉണ്ടായിരുന്നു. ഉത്തര്‍ പ്രദേശിലെ ബി ജെ പിയുടെ തീപ്പൊരി നേതാവും എം എല്‍ എയുമായ സംഗീത് സോമിന് നേരെയാണ് ഏറ്റവും ഒടുവില്‍ ആരോപണം ഉയരുന്നത്.

ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനിയായ അല്‍ ദുവ ഫുഡ് പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡില്‍ സംഗീത് സോമിന് ഓഹരി പങ്കാളിത്തമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫാക്ടറി സ്ഥാപിക്കുന്നതിനായി 2009ല്‍ അലീഗഢില്‍ ഇദ്ദേഹം സ്ഥലം വാങ്ങിയ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൊയിനുദ്ദീന്‍ ഖുറൈശി, യോഗേഷ് റാവത് എന്നിവരുമായി ചേര്‍ന്നാണത്രെ സംഗീത് സോം കമ്പനി നടത്തുന്നത്.
ബീഫ് നിരോധനത്തിന് വേണ്ടി രംഗത്തുള്ള ബി ജെ പിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് സംഗീത് സോം. മുസഫര്‍ നഗര്‍ കലാപത്തില്‍ ആരോപണ വിധേയനായസംഗീത് സോം ഇതിന് മുമ്പും ഒരുപാട് വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ പച്ചക്കള്ളമാണ് എന്ന് ഇദ്ദേഹം പറയുന്നു. തന്റെ പേരില്‍ സ്ഥലമുണ്ടായിരുന്നു എന്നാല്‍ ഇത് ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനിക്ക് വില്‍ക്കുകയാണ് ചെയ്തത് എന്നാണ് ബി ജെ പി എം എല്‍ എ കൂടിയായ ഇദ്ദേഹം പറയുന്നത്.












Click it and Unblock the Notifications