വിദ്വേഷ പ്രചാരണം: സാക്കിർ നായികിന്റെ പീസ് ടിവിയുടെ യുട്യൂബും ആപ്പും നിരോധിച്ചേക്കും!!
ദില്ലി: വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ പീസ് ടിവി ചാനലിന്റെ യൂട്യൂബ് ചാനലിനും മൊബൈൽ ആപ്പിനും ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. വിവാദ പ്രഭാഷണങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ സാക്കിർ നായ്കിന്റെ ടിവി ചാനലിന് നേരത്തെ തന്നെ സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പീസ് ടിവിയുടെ മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ ആപ്പ് എന്നിവ വഴിയും പ്രകോപനമായ വീഡിയോകളാണ് അപ് ലോഡ് ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം നടപടിക്കൊരുങ്ങുന്നതെന്നാണ് സൂചന.
സിന്ധ്യയുടെ കോട്ട പിടിക്കാൻ പ്രിയങ്ക ഗാന്ധിയെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പോരാട്ടം മുറുകുന്നു

ആപ്പിന് ജനപ്രീതി?
സാക്കിർ നായിക്ക് ആരംഭിച്ച മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇതിനകം ഒരു ലക്ഷം പേരാണ് ആപ്പ് ഡൌൺലോഡ് ചെയ്തിട്ടുള്ളത്. നിലവിൽ ഇംഗ്ലീഷ്, ഉർദു, ബംഗ്ല, ചൈനീസ് ഭാഷകളിലാണ് പീസ് ടിവി പ്രക്ഷേപണം നടത്തിവരുന്നത് ആ ആപ്പിലൂടെ 24X7 ലൈവായി സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും ഇന്ത്യയിൽ ലഭിക്കും. വിവാദ ഉള്ളടക്കത്തെത്തുടർന്ന് നിരോധിച്ചിട്ടും ആപ്പിന് 3+ റേറ്റിംഗ് നേടാൻ കഴിഞ്ഞിരുന്നു.

നിർണായക യോഗം
ഇന്റലിജൻസ് ബ്യൂറോ, ദേശീയ അന്വേഷണ ഏജൻസി, മറ്റ് രഹസ്യാന്വേഷണ ഏജൻസികൾ എന്നിവ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രലയത്തിൽ യോഗം ചേരുകയും ചെയ്തിരുന്നു. ഈ യോഗത്തിലാണ് സാക്കിർ നായിക്കിന്റെ ഇത്തരം വീഡിയോകൾ രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന അഭിപ്രായം ഉയർന്നുവന്നത്. ഇതോടെയാണ് സ് ടിവിയുടെ മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ ആപ്പ് എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്താനുള്ള നീക്ക നടക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവരുന്നത്.

ജിഹാദി സംഘടനകളുമായി ബന്ധം?
സാക്കിർ നായിക്കിന്റെ പീസ് ടിവി മുസ്ലിം യുവാക്കളെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രേരിപ്പിക്കുകയും വിദ്വേഷണ പ്രചാരണം നടത്തിവരികയുമാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജൻസ് ബ്യൂറോ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇതിനെല്ലാം പുറമേ ജിഹാദി സംഘടനകളുമായി സാക്കിർ നായിക്കിന്റെ സംഘടനയ്ക്ക് ബന്ധമുണ്ടെന്നും ഐബി ആരോപിക്കുന്നുണ്ട്. അറബ് രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നുവെന്ന ആരോപണവും ഇതിനൊപ്പം ഉയർന്നിട്ടുണ്ട്.

ഭീകരവാദ- സാമ്പത്തിക കുറ്റകൃത്യം
ഇന്ത്യ വിട്ട സാക്കിർ നായിക് മലേഷ്യയിൽ ഉണ്ടെന്നാണ് സൂചനകൾ. കള്ളപ്പണം വെളുപ്പിക്കൾ, വിദ്വേഷ പ്രചാരണം എന്നീ കേസുകളാണ് സാക്കിർ നായിക്കിനെതിരെയുള്ളത്. കേസുകൾ ഉയർന്നുവന്നതിന് പിന്നാലെയാണ് സാക്കിർ നായിക് രാജ്യംവിടുന്നത്. ഭീകരവാദ- സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഇന്ത്യയും മലേഷ്യയും അന്വേഷിക്കുന്ന കുറ്റവാളിയാണ് സാക്കിർ നായിക്ക്. ബ്രിട്ടൻ 2.75 കോടിയാണ് സാക്കിർ നായിക്കിന് പിഴയിട്ടിട്ടുള്ളത്. വിദ്വേഷ പ്രഭാഷണം നടത്തിയതിനും ചാനലുകളിലുടെ പ്രക്ഷേപണം നടത്തിയതിനും ഓഫ്കോമാണ് പിഴയിട്ടത്.