കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ്: വിദേശയാത്ര റദ്ദാക്കി റഞ്ജന്‍ ഗോഗോയ്, വിരമിക്കലിന് മുമ്പ് കേസില്‍ വിധിയെന്ന്!!

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസിലെ വിധി പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശയാത്ര റദ്ദാക്കാനൊരുങ്ങി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. നവംബര്‍ 17ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെ അതിനുമുമ്പ് അയോധ്യ കേസില്‍ വിധി പുറപ്പെടുവിക്കുന്നതിനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയപരമായി ദുര്‍ബലമായ അയോധ്യയിലെ രാമജന്മഭൂമി കേസുമായി ബന്ധപ്പെട്ടുള്ള വിധിയെഴുത്ത് വേഗത്തിലാക്കുന്നതിനാണ് നീക്കം.

'നാണമില്ലാത്തവന്‍റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി വിഎസ്'നാണമില്ലാത്തവന്‍റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി വിഎസ്

നാടകീയ സംഭവങ്ങളാണ് അന്തിമ വാദം കേള്‍ക്കുന്ന ദിവസം സുപ്രീം കോടതിയില്‍ നടന്നത്. സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ രാമജന്മസ്ഥലം കാണിക്കുന്ന മാപ്പ് കോടതിക്കുള്ളില്‍ വെച്ച് വലിച്ചുകീറുകയായിരുന്നു. കേസിലെ കക്ഷികള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ കോടതിയെയും പ്രകോപിച്ചിരുന്നു.

ranjan-15694

വിരമിക്കല്‍ തിയ്യതിയായ നവംബര്‍ 17ന് മുമ്പായി അയോധ്യ കേസിലെ അന്തിമ വിധി പുറപ്പെടുവിക്കുന്നതിനായി ചീഫ് ജസ്റ്റിസ് വിവിധ രാജ്യങ്ങളിലായി നടത്താനിരുന്ന വിദേശയാത്ര റദ്ദാക്കിയെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമേ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാനായിരുന്നു രഞ്ജന്‍ ഗോഗോയ് നിശ്ചയിച്ചിരുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ തന്നെ വിദേശയാത്രകള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ കേസില്‍ വിധി പുറപ്പെടുവിക്കുന്നത് സമയോചിതമായി പൂര്‍ത്തിയാക്കുന്നതിനായാണ് ഗോഗോയ് വിദേശയാത്ര റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐയും റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് പുറമേ എസ്എ ബോദ്ബെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് 40 ദിവസം നീണ്ടുനിന്ന വാദം കേള്‍ക്കലിനൊടുവില്‍ അയോധ്യ കേസില്‍ വിധി പറയുന്നത്. ബുധനാഴ്ച അയോധ്യാ കേസില്‍ വാദം കേള്‍ക്കല്‍ അവസാനിപ്പിച്ച സുപ്രീം കോടതി വിധി പറയുന്നത് നവംബര്‍ 17ലേക്കാണ് നിശ്ചയിച്ചത്. ഹിന്ദു- മുസ്ലിം പക്ഷങ്ങളുടെ വാദങ്ങളാണ് കഴിഞ്ഞ 40 ദിവസമായി സുപ്രീം കോടതി കേട്ടത്. ആഗസ്റ്റ് ആറിനാണ് സുപ്രീം കോടതി കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചത്. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി തര്‍ക്കം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് 40 തുടര്‍ച്ചയായി വാദം കേള്‍ക്കാര്‍ തീരുമാനിക്കുന്നത്. അയോധ്യ തര്‍ക്കഭൂമി ഭൂമി മൂന്നായി വിഭജിച്ച 2010ലെ അലഹാബാദ് ഹൈക്കോടതി വിധിയ്ക്കെതിരെയുള്ള അപ്പീലുകളാണ് പരിഗണിക്കുന്നത്.

English summary
Report says CJI Gogoi cancels foreign visit to ensure Ayodhya verdict before his retirement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X