കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘർഷത്തിനിടെ മേൽക്കൈ നേടിയത് ചൈന?: ഇന്ത്യൻ ഭൂപ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന്

Google Oneindia Malayalam News

ദില്ലി: ഏപ്രിൽ മാസത്തിൽ പാൻഗോങ് തടാകത്തിന് സമീപത്ത് ഇന്ത്യ റോഡ് നിർമാണം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യ- ചൈന അതിർത്തി തർക്കം രൂക്ഷമാവുന്നത്. നിരവധി റൌണ്ട് ചർച്ചകൾ നടന്നെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾക്ക് ഇതുവരെയും അന്തിമപരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തണുപ്പുകാലത്തിന്റെ വരവോടെ സംഘർഷം രൂക്ഷമാവുമെന്നാണ് സൂചന. അതിർത്തിയിൽ ഇന്ത്യ മാത്രം പട്രോളിംഗ് നടത്തിയിരുന്ന പ്രദേശങ്ങളിലേക്കാണ് ചൈന സൈന്യത്തെ വിന്യസിച്ചത്.

ഡൊണാള്‍ഡ് ട്രംപ് കോടതിയിലേക്ക്; ഞാനാണ് ജയിച്ചത്, ഡെമോക്രാറ്റുകള്‍ തിരിമറി നടത്തിഡൊണാള്‍ഡ് ട്രംപ് കോടതിയിലേക്ക്; ഞാനാണ് ജയിച്ചത്, ഡെമോക്രാറ്റുകള്‍ തിരിമറി നടത്തി

ഇതിനിടെ തർക്കപ്രദേശത്ത് 300 ചതുരശ്ര കിലോമീറ്റർ വരുന്ന ഭൂപ്രദേശത്തിന്റെ നിയന്ത്രണമാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്നാണ് സ്ഥിഗതികളെക്കുറിച്ച് വ്യക്തമായി അറിയുന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ പറയുന്നത്. ഈ പ്രദേശത്ത് ഇന്ത്യൻ സൈനികർ നടത്തിവരുന്ന പട്രോളിംഗ് ചൈനീസ് സൈനികർ തടസ്സപ്പെടുത്തുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ഇത് മാൻഹട്ടനെക്കാൾ നാലിരട്ടി വലുപ്പമുള്ള പ്രദേശമാണ്. ആറ് ദശാബ്ദത്തിന് മുമ്പ് ഇന്ത്യയും ചൈനയും യുദ്ധം ചെയ്ത ഈ പ്രദേശത്ത് കഴിഞ്ഞ ആറ് മാസക്കാലമായി ഇരു സൈന്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നുവരുന്നത്. ശൈത്യകാലത്ത് ആൾവാസമില്ലാത്ത പ്രദേശത്ത് സൈന്യത്തെ വിന്യസിക്കാനാണ് ഇരു രാജ്യങ്ങളുമൊരുങ്ങുന്നത്. 40 ഡിഗ്രി മുതൽ പൂജ്യം വരെയെത്തുന്നതാണ് ഇവിടത്തെ താപനില.

 ശൈത്യകാലത്തെ ഭീഷണി

ശൈത്യകാലത്തെ ഭീഷണി

1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ഇതുവരെയും ശൈത്യകാലത്ത് സൈനിക വിന്യാസം വർധിപ്പിച്ചിട്ടില്ലെന്നാണ് ലഫ്. ജനറൽ ഡിഎസ് ഹൂഡ ചൂണ്ടിക്കാണിക്കുന്നത്. നോർത്തേൺ ആർമിയുടെ മുൻ സൈനിക കമാൻഡറായിരുന്നു അദ്ദേഹം.
ഹിമാലയത്തിന് കുറുകെ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ 18,176 അടി (5,540 അടി) ഉയരത്തിൽ കടന്നുപോകുന്ന ഒരു പ്രദേശത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഇദ്ദേഹത്തിനായിരുന്നു. ഇരു രാജ്യങ്ങളുടേയും നിലപാട് അനാവശ്യമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാവുന്ന പിരിമുറുക്കങ്ങൾ നമുക്ക് കാരണമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

 നിയന്ത്രണ രേഖ

നിയന്ത്രണ രേഖ

ഇരു രാജ്യങ്ങളെയും വേർതിരിക്കുന്ന നിലവിലെ "യഥാർത്ഥ നിയന്ത്രണ രേഖ" 1914 ൽ ടിബറ്റും ഇന്ത്യയും തമ്മിൽ ബ്രിട്ടീഷുകാർ വരച്ച അതിർവരമ്പുകൾ ഭാഗികമായി പാലിക്കുന്നതാണ്. 1959 ൽ ടിബറ്റിൽ ചൈനീസ് ഭരണത്തിനെതിരായ പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യ ദലൈലാമയ്ക്ക് അഭയം നൽകിയതിനെത്തുടർന്ന് ഏറ്റുമുട്ടലുകൾ ഉടലെടുത്തിരുന്നു. അതിനുശേഷം അഞ്ച് ഉടമ്പടികൾ ഉണ്ടാക്കിയെങ്കിലും ഇതെല്ലാം ഏറ്റുമുട്ടലുകൾ തടയുന്നതിൽ പരാജയപ്പെടുകയായിരുന്നു.

 എത്താൻ എളുപ്പം

എത്താൻ എളുപ്പം

ഇന്ത്യയിൽ നിന്ന് ചൈനയുടെ സിൻജിയാങ് മേഖലയിലേക്ക് പോകുന്ന കാരക്കോറം ചുരം പോലുള്ള തന്ത്രപരമായ ഔട്ട്പോസ്റ്റുകളുടെ നിയന്ത്രണം ഇരുവിഭാഗത്തിനും അപകട സാധ്യത ഉയർത്തുന്നതാണ്. പുരാതന സിൽക്ക് റോഡ് റൂട്ടിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചത് ചൈനയ്ക്ക് പാകിസ്ഥാനിലേക്ക് എളുപ്പത്തിൽ റോഡ് മാർഗ്ഗം എത്താനുള്ള സൌകര്യങ്ങൾ നൽകാനിടയുണ്ട്. പാകിസ്ഥാന്റെ ദീർഘകാല സഖ്യ രാജ്യമായ ചൈന,പ്രസിഡന്റ് സി ജിൻപിങ്ങിന്റെ ബെൽറ്റ് ആൻഡ് റോഡ് ഓർഗനൈസേഷന്റെ വിജയത്തിന് പ്രധാനമായ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപാര ഇടനാഴികൾ തുറക്കാനുള്ള സാധ്യതയും നിലവിലുണ്ട്.

അടിസ്ഥാന വികസനം

അടിസ്ഥാന വികസനം


ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം അതിർത്തി പ്രദേശങ്ങളിൽ ചെറിയ തോതിലുള്ള പ്രവർത്തനങ്ങൾ ഇന്ത്യ നടത്തിവന്നിരുന്നുവെങ്കിലും കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിക്കാൻ ആരംഭിച്ചിരുന്നു. ഹിമാലയത്തിന്റെ പ്രധാന ഭാഗങ്ങളിൽ നിർമിച്ചിട്ടുള്ള ഏഴ് തുരങ്കങ്ങളാണ് അടുത്തിടെ ഇന്ത്യ തുറന്നത്. സൈന്യത്തെയും ആയുധങ്ങളും എളുപ്പത്തിൽ അതിർത്തിയിലേക്ക് എത്തിക്കാൻ സഹായിക്കുന്നതാണ് ഇന്ത്യയുടെ നിർമാണ പ്രവർത്തനങ്ങൾ. 255 കിലോമീറ്റർ വരുന്ന റോഡിന്റെ നിർമാണ പ്രവർത്തനങ്ങളാണ് ഇതിനകം പൂർത്തിയാക്കിയിട്ടുള്ളത്. കാരക്കോറം ചുരത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാത. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യ- ചൈന അതിർത്തിയിലുണ്ടായിരുന്ന ലാൻഡിംഗ് സ്ട്രിപ്പുകളും എയർഫീൽഡുകളും പുതുക്കിപ്പണിയാനും ആരംഭിച്ചിട്ടുണ്ട്.

നിർമാണ പ്രവർത്തനങ്ങൾ

നിർമാണ പ്രവർത്തനങ്ങൾ


അതിർത്തിയിൽ ഇന്ത്യ നടത്തിയ അടിസ്ഥാന വികസന പ്രവർത്തങ്ങളാണ് സംഘർഷത്തിന് കാരണമായിട്ടുള്ളതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. സൈനിക വിന്യാസത്തെയും അപകടങ്ങളെയും കുറിച്ചുള്ള എല്ലാത്തരം വിവരങ്ങൾക്കും ചൈന കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ നേതാക്കളെ വിമർശിക്കുന്നതിന് സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പാൻഗോങ് സോ

പാൻഗോങ് സോ


നിലവിലെ പ്രശ്നങ്ങൾ ആരംഭിക്കുന്നത് കൃത്യമായും ഒരു വർഷം മുമ്പാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണപ്രദേശങ്ങളായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമായിരുന്നു കശ്മീർ. 2019 സെപ്തംബറിലാണ് പാൻഗോങ് തടാകത്തിന് സമീപത്ത് വെച്ച് ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത്. 14000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് പാൻഗോങ്.

Recommended Video

cmsvideo
America and India joining hands against china | Oneindia Malayalam

English summary
Report says During summer China took control over Indian territory, Winter became threat for both countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X