ആധാർ വേരിഫിക്കേഷന് ഫേസ്ബുക്ക് വീട്ടിലെത്തി!! ഞെട്ടിത്തരിച്ച് ഉപയോക്താവ്, പോസ്റ്റിട്ടതിന്!!
ദില്ലി: ഇന്ത്യ തിരഞ്ഞെടുപ്പ് ചൂടിലായതോടെ ഫേസ്ബുക്കും തിരഞ്ഞെടുപ്പ് ചൂടിലാണ്. ഇതോടെയാണ് രാഷ്ട്രീയ നേതാവിന്റെ ഫേസ്ബുക്ക് യഥാർഥ്യമാണോ എന്നറിയാൻ ഫേസ്ബുക്ക് പ്രതിനിധികളെ അയച്ചത്. പോസ്റ്റിട്ടത് ശരിയായ വ്യക്തിയാണോ എന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
15 മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങള്‍.... കോണ്‍ഗ്രസിനുള്ള സാധ്യത ഇങ്ങനെ, വെല്ലുവിളി ഒവൈസിയും മമതയും
പാസ്പോർട്ട് വേരിഫിക്കേഷനായി പോലീസ് ഉദ്യോഗസ്ഥർ എത്തുന്നപോലെയായിരുന്നു ഫേസ്ബുക്ക് പ്രതിനിധികളുടെ സന്ദർശനമെന്നാണ് ഫേസ്ബുക്ക് ഉപയോക്താവ് വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. പോസ്റ്റിട്ടത് താനാണെന്ന് ഉറപ്പിക്കുന്നതിനായി ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വെറുമൊരു പോസ്റ്റിട്ടതിന്റെ പേരിൽ ഫേസ്ബുക്ക് പ്രതിനിധികൾ വീട്ടിലെത്തിയതിന്റെ ഞെട്ടലിലാണ് ഫേസ്ബുക്ക് ഉപയോക്താവ്.
തനിക്ക് ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നുവെന്നും എങ്ങനെയാണ് ഒരു സോഷ്യൽ മീഡിയ ഒരു ഉപയോക്താവിനോട് ഇങ്ങനെ ചെയ്യുകയെന്നും അദ്ദേഹം ചോദിക്കുന്നു. എന്താണ് ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ സ്വകാര്യത? ഇത്തരം ഒരു സംഭവത്തെക്കുറിച്ച് ഒരിക്കൽപ്പോലും കേട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ സംഭവം സത്യമാണെങ്കിൽ ഫേസ്ബുക്ക് നീക്കം ഉപയോക്താവിന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നാണ് നിയമവിദഗ്ദരുടെ നിരീക്ഷണം.
ഫേസ്ബുക്ക് ഒരു വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാൻ പ്രതിനിധിയെ അയക്കുന്നത് സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണ്. കൃത്യമായ നിയമങ്ങളുടെ പിൻബലത്തിൽ ഒരു രാഷ്ട്രത്തിന് മാത്രമേ ഇത്തരം നീക്കങ്ങൾ നടത്താൻ സാധിക്കുകയുള്ളൂവെന്ന് സൈബർ നിയമ വിദഗ്ദൻ പവൻ ദഗ്ഗൽ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം പേജുകൾ നിർത്തലാക്കുകയോ ഗ്രൂപ്പോ പേജോ ഡിലീറ്റ് ചെയ്യുകയോ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയോ ആയിരുന്നു ഫേസ്ബുക്ക് നേരത്തെ ചെയ്തുുകൊണ്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഫേസ്ബുക്ക് ഉപയോക്താവിനെ നേരിട്ട് അന്വേഷിച്ച് എത്തി വേരിഫിക്കേഷൻ പൂർത്തിയാക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 പ്രകാരം കുറ്റകരവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.