Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യമായി രാഷ്ട്രപതി ഭവനിൽ വിവാഹം; ഇനി ആഴ്ചകൾ മാത്രം, ആ അപൂർവ ഭാ​ഗ്യം ലഭിച്ചത് ആർക്കാണെന്നോ?

ഡൽഹി: രാഷ്ട്രപതി ഭവൻ ഇന്ത്യയുടെ രാഷ്ട്രപതിയുടെ ഔദ്യോ​ഗിക വസതിയാണ്. വിദേശ രാഷ്ട്രത്തലവന്മാർ സന്ദർശനത്തിനായി രാജ്യത്ത് വരുമ്പോൾ ഇവിടെയാണ് താമസിക്കുന്നത്. എന്നാൽ ആദ്യമായി രാഷ്ട്രപതി ഭവൻ ഒരു വിവാഹത്തിനുള്ള വേദിയാവുകയാണ് എന്നാണ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

ഒരുക്കങ്ങളുമായി മുന്നോട്ട് പോകാനുള്ള അനുമതി രാഷ്ട്രപതി ദ്രൗപതി മുർമു നൽകി. എന്നാൽ വളരെ ചുരുക്കം അതിഥികൾക്ക് മാത്രമെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. എന്നിരുന്നാലും, വിവാഹത്തെക്കുറിച്ച് റെയ്‌സിന ഹിൽസിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.

rashtra

സെട്രൽ റിസർവ് പോലീസ് ഫോഴ്സ് ( സി ആർ പി എഫ് ) ഉദ്യോ​ഗസ്ഥ പൂനം ​ഗുപ്തയ്ക്കാണ് ഈ അപൂർവ ഭാ​ഗ്യം ലഭിക്കുന്നത്. രാഷ്ട്രപതിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ കൂടിയാണ് പൂനം. പൂനത്തിന്റെ വിവാഹം രാഷ്ട്രപതി ഭവനിൽ വെച്ച് നടത്താൻ ദ്രൗപതി മുർമു അനുമതി നൽകുകയായിരുന്നു. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട അതിഥികൾ മാത്രമെ കല്യാമത്തിൽ പങ്കെടുക്കാവൂ എന്ന വ്യവസ്ഥതയോടൊണ് അനുമതി.

പൂനം ​ഗുപ്തയുടെ മികച്ച പ്രകടനം രാഷ്ട്രപതിയെ ഏറെ ആകർച്ചിരുന്നുവെന്നും തുടർന്ന് പൂനത്തിന്റെ വിവാഹം രാഷ്ട്രപതി ഭവനിലെ മദർ തെരെസ ക്രൗൺ കോംപ്ലക്സിൽ നടത്താൻ അനുമതി നൽകുകയുമായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല.

സി ആർ പി എഫ് അസിസ്റ്റന്റ് കമാന്ററാണ് പൂനം ​ഗുപ്ത. ജമ്മു കശ്മീരിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് കമാന്റർ അവനീഷ് കുമാറാണ് വരൻ. ഫെബ്രുവരി 21 നാണ് വിവാഹം. പൂനം ​ഗുപ്ത ​ഗണിതത്തിൽ ബിരുദവും, ഇം​ഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ​ഗ്വാളിയോറിലെ ജിവാജി സർവകലാശാലയിൽ നിന്ന ബി എഡും നേടിയിട്ടുണ്ട്.

യു പി എസ് സി സി എ പി എഫ് പരീക്ഷയിൽ 81 ാം റാങ്കാണ് നേടിയത് എന്നാണ് വിവരം. ബീഹാറിലെ നക്സൽ ബാധിത പ്രദേശത്തും പൂനം ​ഗുപ്ത ജോലി ചെയ്തിട്ടുണ്ട്. 74-ാമത് റിപ്പബ്ലിക് ദിന പരേഡിൽ സി ആർ പി എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് പൂനം ഗുപ്ത സി ആർ പി എഫിൻ്റെ മുഴുവൻ വനിതാ സംഘത്തെ നയിച്ചിരുന്നു. പൂനം ​ഗുപ്ത ഇൻസ്റ്റ​ഗ്രാമിൽ വളരെ സജീവമാണ്. അവർ സി ആർ പി എഫ് യൂണിഫോമിലുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+