ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടന്ന് ഇന്ത്യ: അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന് റിപ്പോര്‍ട്ട്
ദില്ലി: 2019ല്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് റിപ്പോര്‍ട്ട്. ഒരു തരത്തിലുമുള്ള രാഷ്ട്രീയ ബന്ധവുമില്ലാതെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മുന്‍ സ്വയംപര്യാപത നയങ്ങളില്‍ നിന്ന് ഇന്ത്യ ഒരു തുറന്ന വിപണി സമ്പദ് വ്യവസ്ഥയിലേക്ക് വളരുകയാണ്. 2.94 ട്രില്യണ്‍ ഡോളറിന്റെ ജിഡിപിയുമായി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി. ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടന്നാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2.83 ട്രില്യണ്‍ ഡോളറാണ് യുകെയുടെ സമ്പദ്വ്യവസ്ഥയുടെ വലിപ്പം. അതേസമയം, 2.71 ട്രില്യണ്‍ ഡോളാണ് ഫ്രാന്‍സിന്റെ വലിപ്പമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കശ്മീരി വിദ്യാർത്ഥികളെ ബജ്റംഗ്ദള്‍ പ്രവർത്തകർ കയ്യേറ്റം ചെയ്തു; മർദ്ദനം കർണാടക കോടതിക്ക് മുന്നിൽ!
10.51 ട്രില്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യയുടെ പര്‍ച്ചേസിംഗ് പവര്‍ ജിഡിപി. ജപ്പാനെക്കാളും ജര്‍മ്മനിയേക്കാളും കൂടുതലാണ് ഇത്. ഉയര്‍ന്ന ജനസംഖ്യ കാരണം ഇന്ത്യയിലെ പ്രതിശീര്‍ഷ ജിഡിപി 2,170 യുഎസ് ഡോളറാണ്. അതേസമയം, ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും 7.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി താഴേക്ക് വരുമെന്നാണ് വിലയിരുത്തല്‍.
1990കളുടെ തുടക്കത്തിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉദാരവല്‍ക്കരണം ആരംഭിച്ചത്. വ്യാവസായിക നിയന്ത്രണം കുറയ്ക്കല്‍, വിദേശ വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും നിയന്ത്രണം കുറയ്ക്കല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സ്വകാര്യവല്‍ക്കരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഈ നടപടികള്‍ ഇന്ത്യയെ സഹായിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ലോകത്തെ അതിവേഗം വളരുന്ന മേഖലയാണ് ഇന്ത്യയുടെ സേവന മേഖല. ഇതോടൊപ്പം തൊഴില്‍, കാര്‍ഷിക, നിര്‍മ്മാണ മേഖലകളാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട വരുമാന മേഖലകളെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.