Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ രണ്ട് മാസത്തിനിടെയുണ്ടായത് 300 ഓളം കല്ലേറുകളെന്ന് റിപ്പോര്‍ട്ട്: സത്യമെന്ത്?

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നുവെന്ന് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് മാസത്തിനുള്ളില്‍ 306 ഓളം കല്ലേറുകളാണ് കശ്മീരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സുരക്ഷാസേനയ്ക്കുള്ളിലെ റിപ്പോര്‍ട്ട് അനുസരിച്ച് കല്ലേറില്‍ 100 സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ 89പേരും പാരാമിലിട്ടറി സേനയുടെ ഭാഗമാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇവര്‍ക്ക് പരിക്കേറ്റിട്ടുള്ളതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ 2016ല്‍ ബര്‍ഹാന്‍ വാണിയെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചപ്പോഴാണ് കശ്മീരില്‍ സുരക്ഷാ സേനയ്ക്ക നേരെയുള്ള കല്ലേറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2019ല്‍ ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 40ഓളം സംഭവങ്ങളാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ആഗസ്റ്റ് ആറിനാണ് പാര്‍ലമെന്റ് ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കുന്നതിന് അംഗീകാരം ലഭിക്കുന്നത്. ഇതിനൊപ്പം ജമ്മു കശ്മീരിനെ കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുന്നതിനും അംഗീകാരം ലഭിച്ചിരുന്നു.

kashmir-15

ഒമ്പത് ലക്ഷത്തോളം സൈന്യത്തെ കശ്മീരില്‍ വിന്യസിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ലോകത്തില്‍ ഏറ്റവുമധികം സേനാവിന്യാസമുള്ള കശ്മീരിലാണ് അധിക സേനയെ വിന്യസിച്ചത്. കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങളുള്‍പ്പെടെ വിഛേദിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. 4000 ഓളെ പേരെയൊണ് രാഷ്ട്രീയ നേതാക്കളും വിഘടനവാദികളും സാമൂഹിക പ്രവര്‍ത്തകരുമുള്‍പ്പെടെ ഭരണകൂടം തടങ്കലിലാക്കിയത്. ആഗസ്റ്റ് 21ന് ബാരാമുള്ളയില്‍ ഒരു സൈനിക ദൗത്യത്തിനിടെ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.

ഏറ്റുമുട്ടല്‍ 10 ഓളം ഭീകരെ വധിച്ചുകൊണ്ടാണ് അവസാനിച്ചത്. സുരക്ഷാ സേനയില്‍ നിന്ന് ആയുധങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമവും ഇതിനിടെ ഉണ്ടായിരുന്നു. താഴ്വരയിലെ ഒരു സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. എന്നാല്‍ കശ്മീരില്‍ രക്തച്ചൊരിച്ചിലുണ്ടായില്ലെന്നും ഒരു വെടിയുണ്ട പോലും ഉപയോഗിച്ചില്ലെന്നും ഒരാള്‍ പോലും മരിച്ചില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അസ്രാര്‍ അഹ്മ്മദ് ഖാന് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റതായി കുടുംബം അവകാശപ്പെടുന്നു. സെപ്തംബര്‍ നാലിന് ശ്രീനഗറിലെ സൗറയിലാണ് സംഭവം. എന്നാല്‍ ഇക്കാര്യം സൈന്യം നിഷേധിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+