കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബു ദുജാനയുടെ മൃതദേഹം പോലും പാകിസ്താന് വേണ്ട: ഖബറടക്കിയത് കശ്മീരില്‍, ലഷ്കര്‍ ഭീകരന് സംഭവിച്ചത്!!

കശ്മീരിലെ ഉറിയില്‍ മൃതദേഹം സംസ്കരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ സൈന്യം വധിച്ച ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ അബു ദുജാനയുടെ മൃതദേഹം പാകിസ്താന്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് പാക് പൗരനായ അബു ദുജാനയും കൂട്ടാളികളും കൊല്ലപ്പെടുന്നത്. പാകിസ്താന്‍ ദുജാനയുടെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കശ്മീരിലെ ഉറിയില്‍ മൃതദേഹം സംസ്കരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സീ ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടുള്ളത്.

ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍റെ മൃതദേഹം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാക് ഹൈക്കമ്മീഷണറെ സമീപിക്കാന്‍ ജമ്മു കശ്മീര്‍ പോലീസ് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നുവെന്ന് സീ ന്യൂസാണ് റിപ്പോര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് ഹൈമ്മീഷനെ വിവരമറിയിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചതായി കശ്മീര്‍ റേഞ്ച് ഐജി മുനീര്‍ ഖാനെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ ദുജാനയുടെ മൃതദേഹത്തിന് വേണ്ടി അവകാശവാദമുന്നയിക്കാത്തതിനാല്‍ ലഷ്കര്‍ ഭീകരന്‍റെ മൃതദേഹം ശരിയായ രീതിയില്‍ സംസ്കരിക്കുമെന്നും ഐജി വ്യക്തമാക്കി.

abu-dujana2

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന പദ്ധതിയിട്ട് നടപ്പിലാക്കിയ ഏറ്റുമുട്ടലിലാണ് അബു ദുജാനയെന്ന പാകിസ്താനില്‍ വേരുകളുള്ള ഭീകരന്‍ കൊല്ലപ്പെടുന്നത്. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഹക്രിപ്പോരയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലീസിന്‍റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, 182 ബറ്റാലിയന്‍, സിആര്‍പിഎഫ്, 55 രാഷ്ട്രീയ റൈഫിള്‍സ് തുടങ്ങിയ സേനകള്‍ സ്ഥലത്തെത്തിയാണ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന കെട്ടിടം വളഞ്ഞത്. മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ ജനവാസ മേഖലയിലെ കെട്ടിടം തകര്‍ത്താണ് സൈന്യം ഭീകരരെ വധിച്ചത്.

English summary
Pakistan on Wednesday refused to claim the body of Abu Dujana, the Lashkar-e-Toiba militant gunned down in south Kashmir on Tuesday.A report said that Dujana could now be buried at Uri in Jammu and Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X