കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളിവില കുത്തനെ മുകളിലേക്ക്: വര്‍ധനവ് അടുത്ത വര്‍ഷം വരെ തുടരുമെന്ന് റിപ്പോര്‍ട്ട്

  • By S Swetha
Google Oneindia Malayalam News

ദില്ലി: ദിനംപ്രതി കുതിച്ചുയരുന്ന സവാള വില അടുത്ത വര്‍ഷം വരെ തുടരുമെന്ന് റിപ്പോര്‍ട്ട്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും ഒരു കിലോ സവാളയുടെ വില ഇതുവരെ മൂന്നക്കത്തില്‍ നിന്നും താഴേക്കെത്തിയിട്ടില്ല. സവാള വില സംബന്ധിച്ച കെയര്‍ റിപ്പോര്‍ട്ട് പ്രകാരം ജനുവരി-മാര്‍ച്ച് മാസത്തെ വിളവെടുപ്പ് വരെ നിലവിലെ സ്ഥിതി തുടരും.

 പൗരത്വ ഭേദഗതി നിയമം: അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് അസം മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമം: അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് അസം മുഖ്യമന്ത്രി

ഇന്ത്യ ഈ വര്‍ഷം 23,485,000 ടണ്‍ സവാളയാണ് ഉത്പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ച 23,262,000 ടണ്ണിനേക്കാള്‍ കൂടുതലാണ് ഇത്. 2014-15 മുതല്‍ രാജ്യത്തെ സവാള ഉത്പാദനം മുകളിലേക്കാണ്. അതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ ഉത്പാദനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വിളവെടുപ്പ് എപ്പോള്‍?

വിളവെടുപ്പ് എപ്പോള്‍?

ഇന്ത്യയില്‍ പ്രധാനമായും മൂന്ന് സവാള വിളവെടുപ്പ് സീസണുകളാണുള്ളത്. ആകെയുള്ള ഉത്പാദനത്തിന്റെ 15 ശതമാനം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സീസണിലാണ് വിളവെടുക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സീസണിലാണ് 20 ശതമാനത്തിന്റെ വിളവെടുപ്പ്. മാര്‍ച്ച്-മെയ് സീസണില്‍ ബാക്കിയുള്ള 65 ശതമാനം വിളവെടുപ്പ് നടക്കുന്നു. റാബി സീസണിലെ മാര്‍ച്ച്-മെയ് കാലയളവ് സവാള ഉത്പാദനത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട സമയമാണ്. ഒക്ടോബര്‍-ഡിസംബര്‍ സീസണിലെ ഏതെങ്കിലും തരത്തിലുള്ള വിളനാശം ജനുവരി-മാര്‍ച്ച് ഖാരിഫ് സീസണിലാണ് പരിഹരിക്കപ്പെടുക.

 വില ഉയരുന്നതിനുള്ള കാരണം

വില ഉയരുന്നതിനുള്ള കാരണം

ഉള്ളി വില ഉയരുന്നതിന് മൂന്ന് കാരണങ്ങളാണ് കെയര്‍ റേറ്റിംഗില്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്.

1. മണ്‍സൂണ്‍ ചതിച്ചതോടെ രാജ്യത്തെ ഏറ്റവും കൂടുതല്‍ സവാള ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ വിളവെടുപ്പിനെ ബാധിച്ചു. 35 ശതമാനം സവാളയാണ് ഇവിടെ മാത്രം ഉത്പാദിപ്പിക്കുന്നത്.
2. പെരുമഴയും വെള്ളപ്പൊക്കവും കാരണം മധ്യപ്രദേശില്‍ 58 ശതമാനം വിളകളും നശിച്ചു. കര്‍ണാടകയില്‍ 18 ശതമാനവും ആന്ധ്രാപ്രദേശില്‍ രണ്ട് ശതമാനവും വിളകളില്‍ നഷ്ടമുണ്ടായി.
3. മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, ബീഹാര്‍, രാജസ്ഥാന്‍ എന്നിവയാണ് മൊത്തം ഉല്‍പാദനത്തിന്റെ മൂന്നില്‍ നാല് ഭാഗവും സംഭാവന ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ കുറഞ്ഞ വില ലഭിച്ചതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ 7 ശതമാനം കുറവാണ് ഇത്തവണ കൃഷിയിറക്കിയത്.

സര്‍ക്കാരിന്റെ ശ്രമങ്ങള്‍

സര്‍ക്കാരിന്റെ ശ്രമങ്ങള്‍

വില കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില്ലറ വ്യാപാരികള്‍ക്ക് ഉള്ളിയുടെ സംഭരണ പരിധി 5 ടണ്ണില്‍ നിന്ന് 2 ടണ്ണായി സര്‍ക്കാര്‍ കുറച്ചു. കഴിഞ്ഞയാഴ്ചയും സര്‍ക്കാര്‍ ചില്ലറ വ്യാപാരികളുടെ സ്റ്റോക്ക് ഹോള്‍ഡിംഗ് പരിധി 10 ടണ്ണില്‍ നിന്ന് 5 ടണ്ണായി കുറച്ചിരുന്നു. അതേസമയം മൊത്തക്കച്ചവടക്കാര്‍ക്ക് 50 ടണ്ണില്‍ നിന്ന് 25 ടണ്ണായും കുറച്ചിട്ടുണ്ട്. വില കുറയ്ക്കുന്നതിനായി അഫ്ഗാനിസ്ഥാനില്‍ നിന്നും ഈജിപ്തില്‍ നിന്നും ഉള്ളി സര്‍ക്കാര്‍ ഇറക്കുമതി ചെയ്തു. ഒരു പരിധിവരെ വില സ്ഥിരപ്പെടുത്താന്‍ ഇത് സഹായിച്ചു.

English summary
Report says price hike of onion will remain till next year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X