കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ രൂപീകരണം: ഞായറാഴ്ച സോണിയ- പവാർ ചർച്ച, കാര്യങ്ങൾ ഒറ്റക്ക് തീരൂമാനിക്കില്ലെന്ന് കോൺഗ്രസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ ഇതിനകം തന്നെ നീങ്ങിക്കഴിഞ്ഞു. എന്നാൽ ശിവസേന- കോൺഗ്രസ്-എൻസിപി സർക്കാർ രൂപീകരണത്തിന് മുന്നോടിയായി കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയും എൻസിപി തലവൻ ശരദ് പവാറും തമ്മിൽ കൂടിക്കാഴ്ച നടത്തും. പൊതു മിനിമം പരിപാടി സംബന്ധിച്ച് മൂന്ന് പാർട്ടികളും ഇതിനകം തന്നെ ധാരണയിലെത്തിയിരുന്നു.

അടുത്ത മുഖ്യമന്ത്രി ഉദ്ധവോ? മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കം ഇങ്ങനെ, ഇളമുറക്കാരന് എതിർപ്പ്!!അടുത്ത മുഖ്യമന്ത്രി ഉദ്ധവോ? മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കം ഇങ്ങനെ, ഇളമുറക്കാരന് എതിർപ്പ്!!

ഇതോടെ അടുത്ത ഘട്ടത്തിലുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് നവംബർ 17ന് യോഗം ചേരുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ കാർഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശിവസേന- കോൺഗ്രസ്- എൻസിപി എന്നീ മൂന്ന് പാർട്ടികൾ യോഗം ചേർന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കിയതിന് പിന്നാലെയാണ് ഖാർഗെയുടെ പ്രഖ്യാപനം. ഞായറാഴ്ച മൂന്ന് പാർട്ടികളും മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 കാര്യങ്ങൾ ഒറ്റക്കല്ല കൂട്ടമായി ആലോചിച്ച്

കാര്യങ്ങൾ ഒറ്റക്കല്ല കൂട്ടമായി ആലോചിച്ച്

കോൺഗ്രസ് ഒറ്റക്ക് കാര്യങ്ങൾ തീരുമാനിക്കില്ല. കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും എൻസിപി തലവൻ ശരദ് പവാറും ചേർന്ന് നവംബർ 17ന് യോഗം ചേർന്ന ശേഷം മാത്രമാണ് അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂ. ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് അവർ തീരൂമാനിക്കട്ടെ. അതിന് ശേഷം നടപടികൾ തുടരുമെന്നും ഖാർഗെയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഒരിക്കൽ ഇരു നേതാക്കളും കൂടിയിരുന്ന് ആലോചിച്ച ശേഷം രാഷ്ട്രീയ തന്ത്രങ്ങൾ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 അഞ്ച് തികച്ചേ പോകൂ

അഞ്ച് തികച്ചേ പോകൂ


മഹാരാഷ്ട്രയിൽ കോൺഗ്രസും ശിവസേനയും എൻസിപിയും ചേർന്ന് സർക്കാർ രൂപീകരിക്കുമെന്നും അഞ്ച് വർഷവും സംസ്ഥാനം ഭരിക്കുമെന്നും എൻസിപി തലവൻ ശരദ് പവാർ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 24ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിരുന്നുവെങ്കിലും സർക്കാർ രൂപീകരിക്കുന്നതിനെച്ചൊല്ലി ശിവസേനയും ബിജെപിയും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തതോടെയാണ് സർക്കാർ രൂപീകരണം അനന്തമായി നീണ്ടതും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രാബല്യത്തിൽ വരികയും ചെയ്തത്.

ഇടഞ്ഞത് അധികാര വിഭജനത്തിൽ

ഇടഞ്ഞത് അധികാര വിഭജനത്തിൽ

മഹാരാഷ്ട്രയിൽ 288 സീറ്റിൽ 160 ൽ വിജയിച്ച ബിജെപിയും ശിവസേനയും ചേർന്ന് സർക്കാർ രൂപീകരിക്കാനായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പേയുള്ള ധാരണ. എന്നാൽ 50:50 ഫോർമുല എന്ന ശിവസേനയുടെ ആവശ്യം അംഗീകരിക്കാൻ ബിജെപിയോ വിട്ടുവീഴ്ചക്ക് ശിവസേനയോ തയ്യാറായില്ല. ഇതാണ് പ്രതിസന്ധികളുടെ തുടക്കം. മഹാരാഷ്ട്രയിൽ അധികാരത്തിലിരുന്ന ശിവസേന- ബിജെപി സർക്കാരിന്റെ കാലാവധി അവസാനിക്കുകയും സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് കെയർടേക്കർ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫട്നാവിസ് രാജിവെച്ചത്. അംഗബലമില്ലെന്ന് അറിയിച്ച ബിജെപി സർക്കാർ രൂപീകരിക്കാനില്ലെന്നും ഗവർണറെ അറിയിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവർണർ സർക്കാർ രൂപീകരിക്കുന്നതിനായി ക്ഷണിച്ചു.

ആദ്യം പിഴച്ചു.. പിന്നീട്

ആദ്യം പിഴച്ചു.. പിന്നീട്

കോൺഗ്രസും എൻസിപിയും ഉൾപ്പെട്ട പാർട്ടികളുമായി സർക്കാർ രൂപീകരണത്തിൽ ധാരണയിലെത്താൻ കഴിതായതോടെ ശിവസേന കൂടുതൽ സമയം ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച ഗവർണർ വലിയ മൂന്നാമത്തെ കക്ഷിയായ എൻസിപിയെ സർക്കാർ രൂപീരിക്കാൻ ക്ഷണിച്ചു. ഇതൊന്നും ഫലവത്താവാതെ വന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിൽ വന്നത്. ഇതിന് പിന്നാലെയാണ് കോൺഗ്രസും ശിവസേനയും എൻസിപിയും സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്.

വികാരങ്ങളെ ബഹുമാനിക്കണം

വികാരങ്ങളെ ബഹുമാനിക്കണം


മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് തന്നെയായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി പദം നൽകുന്നത് സംബന്ധിച്ച തർക്കങ്ങളെ തുടർന്നാണ് ബിജെപിയുമായുള്ള സഖ്യമുപേക്ഷിച്ച് ശിവസേന പുറത്തുവരുന്നത്. അതിനാൽ ശിവസേനയുടെ വികാരങ്ങൾ ബഹുമാനിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് എൻസിപി വക്താവ് നവാബ് മാലിക്ക് പ്രതികരിച്ചത്. മുഖ്യമന്ത്രി പദം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി മൂന്ന് പാർട്ടികളടേയും അധ്യക്ഷന്മാർ ശനിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. മൂന്ന് പാർട്ടികളുടെ പ്രതിനിധികളും ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് മഹാരാഷ്ട്ര ഗവർണർ കോഷിയാരിയെയും കാണുമെന്നാണ് ശിവസേന വൃത്തങ്ങൾ നൽകുന്ന വിവരം.

English summary
Sharad Pawar, Sonia Gandhi To Meet, Discuss Maharashtra On Sunday: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X