കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ? തർകിഷോറും രേണു ദേവിയും പരിഗണനയിലെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

പട്ന: ബിഹാറിൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ തർകിഷോർ പ്രസാദ് ഉപമുഖ്യയായേക്കുമെന്ന് സൂചന. നിലവിലെ ഉപമുഖ്യമന്ത്രിയായ സുശീൽ കുമാർ മോദിയ്ക്ക് കേന്ദ്ര മന്ത്രി സ്ഥാനം നൽകിയേക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തർകിഷോർ പ്രസാദായിരിക്കും ഉപമുഖ്യമന്ത്രിയാകുകയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

നിയമസഭാകക്ഷി നേതാവ്

നിയമസഭാകക്ഷി നേതാവ്

എൻഡിഎയുടെ നിയമസഭാ കക്ഷി നേതാവായി തർകിഷോർ പ്രസാദിനെ തിരഞ്ഞെടുത്ത വിവരം ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിയാണ് വ്യക്തമാക്കിയത്. ഇത്തവണത്തെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് പ്രസാദിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം. ഒരു യുവ നേതാവിനെയാണ് ഈ സ്ഥാനത്തേക്ക് കണ്ടെത്തേണ്ടതെന്നാണ് പ്രസാദ് ഇതിനോട് പ്രതികരിച്ചത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കട്യാർ സീറ്റിൽ നിന്നാണ് പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടത്. സുശീൽ മോദി വിധാൻ മണ്ഡ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചിട്ടുള്ളത്. എന്നാൽ ആരാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയെന്ന് വ്യക്തമല്ല.

രണ്ട് മുഖ്യമന്ത്രിമാർ?

രണ്ട് മുഖ്യമന്ത്രിമാർ?


ബിഹാറിൽ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഉത്തർപ്രദേശിൽ കഴിഞ്ഞ യോഗി സർക്കാരിൽ രണ്ട് പേരെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇതേ രീതിയാണ് ബിഹാറിൽ സ്വീകരിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. രേണു ദേവി, തർകിഷോർ പ്രസാദ് എന്നിവരെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അംഗീകാരം ലഭിച്ചു

അംഗീകാരം ലഭിച്ചു


ബിജെപിയും സംഘപരിവാറും കളലിഞ്ഞ 40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഏറെയധികം നൽകിയിട്ടുണ്ട്. എനിക്ക് തരുന്ന ഉത്തരവാദിത്തങ്ങൾ ഞാൻ സ്വീകരിക്കും. ആർക്കും പാർട്ടി പ്രവർത്തകന്റെ പദവി തട്ടിയെടുക്കാൻ കഴിയില്ലെന്നാണ് പ്രസാദ് ട്വീറ്റ് ചെയ്തത്. ബിജെപി നിയമസഭാ കക്ഷിയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബെട്ടയ്യാ എംഎൽഎ രേണു ദേവിയെയും അദ്ദേഹം ട്വീറ്റിൽ അഭിനന്ദിച്ചിട്ടുണ്ട്. നാല് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട രേണു ദേവിയ്ക്ക് ഹൃദയംഗമായ അഭിനന്ദനങ്ങൾ. നോണിയ സമുദായാംഗമാണ് രേണു ദേവിയെന്നും സുശീൽ മോദി ട്വീറ്റ് ചെയ്തത്. ഇന്ന് നടന്ന എൻഡിഎ യോഗത്തിൽ നിതീഷ് കുമാറിനെയാണ് നിയമസഭാ കക്ഷിയായി തിരഞ്ഞെടുത്തിരുന്നത്. എന്നാൽ

 സർക്കാർ രൂപീകരണം

സർക്കാർ രൂപീകരണം

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ വിജയിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ബീഹാറിലെ സർക്കാർ രൂപീകരണത്തിനുള്ള ചട്ടക്കൂട് തീരുമാനിക്കാനുള്ള നിർണ്ണായക യോഗം നടക്കുന്നത്. പട്നയിലെ ആനി മാർ‌ഗിലെ നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിലാണ് എൻ‌ഡി‌എയുടെ നിർണ്ണായക യോഗം നടന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും യോഗത്തിൽ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ചയായിരിക്കുമെന്നും എൻഡിഎ നേതാക്കൾ അറിയിച്ചു. എൻ‌ഡി‌എ യോഗത്തിന് മിനിറ്റുകൾക്ക് മുമ്പാണ് ജെഡിയു തലവനായ നിതീഷ് കുമാറിനെ നിയമസഭാ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. യോഗത്തിന് ശേഷം അദ്ദേഹം സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദത്തിനായി പോകും.

രാജിക്ക് നീക്കം

രാജിക്ക് നീക്കം


243 സീറ്റുകളിലേക്കായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 74 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ജെഡിയുവിന് 43 സീറ്റുകളും എട്ട് സീറ്റുകളിൽ മറ്റ് എൻഡിഎ സഖ്യകക്ഷികളുമാണ് വിജയിച്ചത്. 125 സീറ്റുകൾ നേടിക്കൊണ്ടാണ് എൻഡിഎ വിജയിക്കുന്നത്. ബിഹാറിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണറെ കണ്ട് രാജി സമർപ്പിച്ചിരുന്നു. നിതീഷ് കുമാറായിരിക്കും മുഖ്യമന്ത്രിയെന്ന് തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും എൻഡിഎ ആവർത്തിച്ചിരുന്നു. ഇത് ജെഡിയുവിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല ഇതെന്നാണ് ബിജെപി വ്യക്തമാക്കിയിരുന്നു.

English summary
Report says Tharkishore Prasad to be selected as Deputy CM in Nithish Kumar's cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X