ശതകോടികൾ വിലമതിക്കുന്ന 500 വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ! റിപ്പോർട്ട്..
പാരീസ്/ന്യൂഡല്‍ഹി: പതിനായിരക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന 500 വിമാനങ്ങള്‍ എയര്‍ ഇന്ത്യ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എയര്‍ബസ് എ 350, ബോയിംഗ് 787, 777 എന്നിവയുള്‍പ്പെടെ 400 നാരോ ബോഡി ജെറ്റുകളും നൂറോ അതിലധികമോ വൈഡ് ബോഡികളും ഓര്‍ഡറുകളില്‍ ഉള്‍പ്പെടുന്നു.
വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ടാറ്റ ഗ്രൂപ്പ് തയ്യാറായിട്ടില്ല.

വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ എയര്‍ഇന്ത്യ ഒരുങ്ങുതായി കഴിഞ്ഞദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. ബോയിംഗ് കോയുമായി 150 ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനങ്ങള്‍ക്കായുള്ള കരാര്‍ ഒപ്പിടാന്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ട്.
300 നാരോബോഡിയും 70 വൈഡ്ബോഡി ജെറ്റുകളും ഉള്‍പ്പെടുന്ന എയര്‍ബസും ഉള്‍പ്പടെ 50 ബില്യണ്‍ ഡോളറിന്റെ മെഗാ ഓര്‍ഡര്‍ എയര്‍ ഇന്ത്യ നല്‍കുകയാണെന്ന് ജൂലൈയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയിലെ ബോയിങ്ങിന്റെ അവസാന മെഗാ ഓര്‍ഡര്‍ 2021 ലാണ് നടന്നത്. രാജ്യത്തെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ആകാശ 72 737 മാക്സ് ജെറ്റുകള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പുവെച്ചതായിരുന്നു അത്. ഏകദേശം 9 ബില്യണ്‍ ഡോളര്‍ കരാര്‍ ആയിരുന്നു അത്.












Click it and Unblock the Notifications