Get Updates
Get notified of breaking news, exclusive insights, and must-see stories!

തേജ്വസി സൂര്യയും ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരാകുന്നു? ആരാണ് ബിജെപി എംപിയുടെ ഭാവിവധു

ബി ജെ പി പാർലമെൻ്റ് അംഗമായ തേജസ്വി സൂര്യയും, ചെന്നൈയിൽ നിന്നുള്ള പ്രശസ്ത കർണാടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ്. ഇവരുടെ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ബെംഗളൂരുവിൽ ചടങ്ങ് നടക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ദ ഫെഡറലിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ബെംഗളുരുവിൽ മാർച്ച് 4 ന് ഇവരുടെ വിവാഹം നടക്കുമെന്നാണ് പറയുന്നത്.

തേജസ്വിയുടെ ഭാവി വധുവായ ശിവശ്രീ സ്കന്ദപ്രസാദിന് മികച്ച അക്കാദമികവും കലാപരവുമായ പശ്ചാത്തലമുണ്ട്. ശാസ്ത്ര സർവകലാശാലയിൽ നിന്ന് ബയോ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അവർ ചെന്നൈ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ മാസ്റ്റർ ഓഫ് ആർട്‌സും മദ്രാസ് സംസ്‌കൃത കോളേജിൽ നിന്ന് സംസ്‌കൃതത്തിൽ മറ്റൊരു എം എയും നേടി.

thjaswi

ചെന്നൈയിൽ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള പ്രകടനങ്ങളിലൂടെ കർണാടക സംഗീത രംഗത്ത് ശിവശ്രീയുടെ ശ്രദ്ധനേടി. 2014-ൽ തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു ഭക്തിഗാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം രേഖപ്പെടുത്തിയിരുന്നു. "ശിവശ്രീ സ്കന്ദപ്രസാദിൻ്റെ കന്നഡയിലെ ഈ അവതരണം പ്രഭു ശ്രീരാമനോടുള്ള ഭക്തിയുടെ ആത്മാവിനെ മനോഹരമായി ഉയർത്തിക്കാട്ടുന്നു.

അത്തരം ശ്രമങ്ങൾ നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ വളരെയധികം സഹായിക്കുന്നു," ഇതായിരുന്നു പ്രധാനമന്ത്രി മോദി പറഞ്ഞത്. മണിരത്‌നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ: ഭാഗം 1' എന്ന ചിത്രത്തിലെ 'ഹെൽഹേ നീനു' എന്ന ഗാനത്തിലൂടെ അവർ പിന്നണി ഗാനരംഗത്തേക്ക് കടന്നു.

തേജസ്വി സൂര്യയാകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ തൻ്റേതായ ഇടം നേടിയിട്ടുണ്ട്. അഭിഭാഷകൻ കൂടിയാണ്. ബെംഗളൂരു സൗത്തിൻ്റെ എം പിയാണ്. കൂടാതെ, 2020 സെപ്തംബർ മുതൽ ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ അധ്യക്ഷനാണ്. അയൺമാൻ 70.3 എൻഡുറൻസ് റേസ് പൂർത്തിയാക്കിയ ആദ്യത്തെ സിറ്റിംഗ് എംപിയായി 2024 തേജസ്വിയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന വർഷമായി അടയാളപ്പെടുത്തി, തേജസ്വിയും ശിവശ്രിവും സ്പോർടിസിവനോട് ഏറെ താല്പര്യമുള്ളവരാണ്.

റിലേ, എൻഡുറൻസ് റേസുകൾ, സൈക്ലിംഗ്, മറ്റ് അത്‌ലറ്റിക് മത്സരങ്ങൾ എന്നിവയോട് താത്പര്യമുള്ളവരാണ്. 2024-ൽ, അയൺമാൻ 70.3 എൻഡുറൻസ് റേസ് പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യത്തെ സിറ്റിംഗ് എം പിയായി തേജസ്വി മാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+