സാംസങ് നികുതി വെട്ടിച്ചെന്ന് കസ്റ്റംസ്; 5156 കോടി രൂപ കോടി അടയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതായി റിപ്പോർട്ട്
ഡൽഹി: ഇറക്കുമതി തീരുവ വെട്ടിച്ചതിന് സാംസങ്ങിനോട് 601 മില്യൺ ഡോളർ ( എകദേശം 5156 കോടി രൂപ ) അടയ്ക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയിലെ ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോൺ വിപണയിലെ പ്രധാനിയാണ് സാംസങ്ങിന്റെ കഴിഞ്ഞവർഷത്തെ അറ്റാദായം 8,194 കോടിയുടെ ( 955 മില്യൺ ഡോളർ ) ആണ്. മൊബൈൽ ടവറുകളിൽ ഉപയോഗിക്കുന്ന ഒരു നിർണായക ട്രാൻസ്മിഷൻ ഘടകത്തിന് 20 ശതമാനത്തോളം താരിഫ് ഒഴിവാക്കുന്നതിനായി ഇറക്കുമതി തെറ്റായി മറ്റൊരു വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.
സാംസങ് ഇന്ത്യൻ നിയമങ്ങൾ ലംഘിക്കുകയും ബോധപൂർവ്വം തെറ്റായ രേഖകൾ ക്ലിയറൻസിനായി കസ്റ്റംസ് അതോറിറ്റിക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തുവെന്ന് കസ്റ്റംസ് കമ്മീഷണർ സോണാൽ ബജാജ് ഉത്തരവിൽ പറയുന്നതായാണ് റിപ്പോർട്ട്. ഗവൺമെന്റ് ഖജനാവിനെ കബളിപ്പിച്ച് തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുക എന്ന അവരുടെ ലക്ഷ്യം നേടുന്നതിനായി സാംസങ് എല്ലാ ബിസിനസ്സ് നൈതികളും വ്യവസായ രീതികളും അല്ലെങ്കിൽ മാനദണ്ഡങ്ങളും ലംഘിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ബജാജ് കൂട്ടിച്ചേർത്തു.

അടക്കാത്ത നികുതികളും 100 ശതമാനം പിഴയും അടങ്ങുന്ന 4,461 കോടി രൂപ ( 520 മില്യൺ ഡോളർ ) നൽകാൻ സാംസങിനോട് ഉത്തരവിട്ടു. ഇന്ത്യയിലെ ഏഴ് എക്സിക്യൂട്ടീവുകൾക്ക് 695 കോടി രൂപ ( 81 മില്യൺ ഡോളർ ) പിഴ ചുമത്തിയിട്ടുണ്ട്. അവരിൽ നെറ്റ് വർക്ക് ഡിവിഷന്റെ വൈസ് പ്രസിഡന്റ് സുങ് ബീം ഹോംഗ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഡോങ് വോൺ ചു, ഫിനാൻസ് ജനറൽ മാനേജർ ശീതൾ ജെയിൻ, സാംസങ്ങിൻ്റെ ഇൻഡയറക്ട് നികുതി ജനറൽ മാനേജർ നിഖിൽ അഗർവാൾ എന്നിവരും ഉൾപ്പെടുന്നു.
അതേ സമയം, തങ്ങൾ ഇന്ത്യൻ നിയമങ്ങൾ പാലിച്ചതായി സാംസങ് പറയുന്നു. ഇറക്കുമതി ചെയ്ത സാധനങ്ങൾ മറ്റൊരു വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത് എന്ന പ്രശ്നമാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. നിയമപരമായി ഇതിനെ നേരിടാനുള്ള സാധ്യതകൾ വിലയിരുത്തുകയാണെന്നും കമ്പനി പറയുന്നു. തങ്ങളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിയമപരമായ ഓപ്ഷനുകൾ വിലയിരുത്തുകയാണ്." സംസാങ് പറഞ്ഞു. വിദേശ കമ്പനികളുടെയും അവയുടെ ഇറക്കുമതിയുടെയും മേൽനോട്ടം ഇന്ത്യ കർശനമാക്കുന്നതിനിടെയാണ് സംഭവം. ഫോക്‌സ്‌വാഗണും സർക്കാരും ഒരു നിയമയുദ്ധത്തിലാണ്












Click it and Unblock the Notifications