Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗ ജിഹാദ് നിയമം കൊണ്ടുവരാൻ മഹാരാഷ്ട്ര? ഏഴംഗ സമിതിയെ നിയോ​ഗിച്ചതായി റിപ്പോർട്ട്..

മുംബൈ: ലൗ ജിഹാദുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിനായി മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിക്കാൻ ഏഴം​​ഗ സമിതിയെ നിയോ​ഗിച്ചതായാണ് വിവരം. സംസ്ഥാന ഡി ജി പി അധ്യക്ഷനായ സമിതിയിൽ വനിതാ ശിശുക്ഷേമ വകുപ്പ്, നിയമം, ജുഡീഷ്യറി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, പ്രത്യേക സഹായ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവയിലെ ഉദ്യോ​ഗസ്ഥരും ഉൾപ്പെടുന്നു.

വെള്ളിയാഴ്ച വൈകീട്ട് ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഹേമന്ത് മഹാജൻ വിജ്ഞാപനത്തിൽ ഒപ്പുവെച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നീക്കമെന്നാണ് വിവരം.

bjp

'' ലൗ ജിഹാദും വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങളും തടയുന്നതിനുള്ള നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ സംഘടനകളും ചില പൗരന്മാരും നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ ലൗ ജിഹാദും വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനവും തടയുന്നതിന് നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്.

അതനുസരിച്ച് മഹാരാഷ്ട്രയിൽ നിലവിലുള്ള സാഹചര്യം പഠിക്കുകയും ലൗ ജിഹാദും നിർബന്ധിത മതപരിവർത്തനങ്ങളും സംബന്ധിച്ച് ലഭിച്ച പരാതികളിൽ നടപടികൾ നിർദ്ദേശിക്കാനും മറ്റ് സംസ്ഥാനങ്ങളിലെ നിയമം പഠിക്കാനും കരട് തയ്യാറാക്കാനും ഒരു പ്രത്യേക സമിത വേണമെന്ന് സർക്കാരിന്റെ പരി​ഗണനയിലുള്ള കാര്യമായിരുന്നു. അതനുസരിച്ച് ഡി ജി പിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക സമിതി രൂപീകരിക്കുന്നു,' വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ തീരുമാനം പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+