കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ് -16 വിമാനങ്ങള്‍ ദുരുപയോഗം ചെയ്തു: പാകിസ്താന് യുഎസിന്റെ ശാസന, നീക്കം ബാലക്കോട്ട് ആക്രമണത്തിനിടെ!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ബാലക്കോട്ട് വോമാക്രമണത്തിനിടെ എഫ്-16 വിമാനം ദുരുപയോഗം ചെയ്ത പാകിസ്താന് അമേരിക്ക ശാസന നല്‍കിയതായി റിപ്പോര്‍ട്ട്. അനധികൃത താവളങ്ങളില്‍ നിന്നും യുദ്ധവിമാനം ഉപയോഗിച്ചതിനാണ് യുഎസ് ശാസന നല്‍കിയിരിക്കുന്നത്. പാകിസ്താന്‍ വ്യോമസേനാ മേധാവിക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയായ ആന്‍ഡ്രിയ തോംസണ്‍ രേഖാമൂലമുള്ള ശാസന നല്‍കിയതായി യുഎസ് ന്യൂസ് & വേള്‍ഡ് റിപ്പോര്‍ട്ട് എന്ന മാധ്യമ സംഘം പറയുന്നു.

'ഇന്ത്യക്കാരനാകാനുള്ള അവകാശത്തിൽ നിന്നും മതത്തിന്റെ പേരിൽ മുസ്ലീം മതവിശ്വാസികളെ ഒഴിവാക്കി''ഇന്ത്യക്കാരനാകാനുള്ള അവകാശത്തിൽ നിന്നും മതത്തിന്റെ പേരിൽ മുസ്ലീം മതവിശ്വാസികളെ ഒഴിവാക്കി'

എന്നാല്‍ ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ആക്രമണത്തെ കുറിച്ച് ഒരക്ഷരം പോലും പാകിസ്ഥാന് നല്‍കിയ ശാസനയില്‍ പറയുന്നില്ല. പുല്‍വാമ ആക്രമണത്തിന്റെ പ്രതികാരമായിട്ടാണ് ബാലക്കോട്ട് ആക്രമണത്തെ യുഎസ് വിലയിരുത്തുന്നത്. ആഗസ്റ്റിലാണ് അമേരിക്ക പാകിസ്താനെ ശകാരിച്ച് കൊണ്ട് കത്ത് നല്‍കുന്നത്. അമേരിക്കന്‍ നിര്‍മിത എഫ് -16, ഫോര്‍വേഡ് ഓപ്പറേറ്റിംഗ് ബേസുകളില്‍ നിന്ന് ഉപയോഗിക്കുന്ന അമ്രാം മിസൈലുകള്‍ എന്നിവ നിര്‍ദ്ദിഷ്ട താവളങ്ങളില്‍ നിന്നും മാറ്റിയാണ് ഉപയോഗിച്ചതെന്നാണ് കത്തില്‍ പറയുന്നത്. വ്യാപാര സമയത്തുണ്ടായ ഉടമ്പടിയുടെ ലംഘനമാണ് ഇതെന്നും കത്തില്‍ പറയുന്നതായി യുഎസ് ന്യൂസ് & വേള്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

f16flights-157

ഫെബ്രുവരിയിലാണ് ജെയ്‌ഷെ ഇ തീവ്രവാദികള്‍ കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തുന്നത്. ഇന്ത്യയിലെ 12 ഇന്ത്യന്‍ സൈനികരാണ് സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് പ്രത്യാക്രമണമായി നടത്തിയ ബാലക്കോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ അമേരിക്കന്‍ നിര്‍മ്മിത എഫ്-16 വിമാനം വെടിവെച്ചിട്ടുവെന്ന് ഇന്ത്യ അവകാശവാദമുയര്‍ത്തി. എന്നാല്‍ പാകിസ്താന്‍ ഇത് നിഷേധിച്ചു. വെടിവെച്ചിട്ടത് അഭിനന്ദന്‍ വര്‍ദ്ധമാനന്‍ പറത്തിയ മിഗ്-21 വിമാനമാണെന്ന് അവര്‍ അറിയിച്ചു.

അഭിനന്ദനെ അന്ന് പാകിസ്താന്‍ സൈന്യം പിടികൂടിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇന്ത്യാ പാക് നിയന്ത്രണ രേഖയ്ക്ക് സമീപം രജൗരിയില്‍ നിന്നും കണ്ടെത്തിയ അമ്രാം മിസെലിന്റെ ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്‍ എഫ് -16 ഉപയോഗിച്ചതായി ഇന്ത്യ ആരോപിക്കുന്നത്. അതേസമയം അമേരിക്കന്‍ നിര്‍മ്മിത എഫ് 16 വിമാനം കാണാതായതായി ഏപ്രിലില്‍ ഫോറിന്‍ പോളിസി മാഗസിനും റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Report says US pulled up Pakistan for misusing F-16s after Balakot strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X