കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശസ്നേഹം തെളിയിക്കാൻ നിർബന്ധിക്കരുതെന്ന് കമൽ ഹാസൻ, ഹൃദയത്തിൽ നിന്ന് വരണമെന്ന് തരൂർ!

Google Oneindia Malayalam News

ദില്ലി: സിനിമ തിയേറ്ററിൽ ദേശീയഗാന വിഷയത്തിൽ സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ പിന്തുണയുമായി ഇഉലകനായകൻ കമൽ ഹാസൻ. ട്വിറ്റരിലൂടെയാണ് തന്റെ പിന്തുണ കമൽ ഹാസൻ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കോൺഗ്രസ് എംപി സശി തരൂരും പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാ അർദ്ധ രാത്രിയിലും സിംഗപ്പൂരിൽ ദേശീയ ഗാനം കേൾപ്പിക്കാറുണ്ട്.

എന്നാൽ അത് പോലെ ഇവിടെ ദൂരദർശനിലും ചെയ്യേണ്ടതുണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു. വിവിധസ്ഥലങ്ങളില്‍ വച്ച് ദേശഭക്തി തെളിയിക്കാന്‍ നിര്‍ബന്ധിക്കുകയോ പരീക്ഷിക്കുകയോ ചെയ്യരുതെന്നും കമൽ ഹാസൻ തന്റെ ട്വിറ്റരിൽ കുറിച്ചു. ഒക്ടോബര്‍ 23 നാണ് സിനിമാ തിയേറ്ററിലെ ദേശീയഗാനവിഷയത്തില്‍ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം പുറത്തെത്തിയത്.

ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല

ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല

ദേശീയ ഗാനത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വേണമെങ്കില്‍ അത് കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു കോടതി നിരീക്ഷണം. ജനങ്ങൾക്കിടയിൽ ദേശീയത അടിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്നും കോടി നിരീക്ഷിച്ചിരുന്നു.

ഹൃദയത്തിൽ നിന്ന് വരണം

ഹൃദയത്തിൽ നിന്ന് വരണം

സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന സൂചന നല്‍കിയ സുപ്രീം കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് കമൽ ഹാസന്റെയും ശശി തരൂരിന്റെയും പ്രതചികരണം. ദേശസ്‌നേഹം ഹൃദയത്തില്‍നിന്നു വരേണ്ടതാണ് എന്നാണ് ശശി തൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാജ്യദ്രോഹി എന്ന വിളി കേൾക്കാതിരിക്കാൻ

രാജ്യദ്രോഹി എന്ന വിളി കേൾക്കാതിരിക്കാൻ

പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹവിളി കേള്‍ക്കാതിരിക്കാനാണെന്നും രാജ്യസ്‌നേഹം പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞിരുന്നു. ദേശീയഗാനത്തിന് ജനങ്ങള്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും കോടതിയുടെ ചുമലില്‍ വെക്കേണ്ടെന്നും കോടതി പറഞ്ഞു.

പുന പരിശോധിക്കണമെന്ന് അറിയിച്ചത് ഇവർ...

പുന പരിശോധിക്കണമെന്ന് അറിയിച്ചത് ഇവർ...

ചീഫ് ജസ്റ്റിസ് ദീപക്മിശ്ര ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചുദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുനപരിശോധിക്കുമെന്ന് അറിയിച്ചത്. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയിരുന്നത് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു.

തിയേറ്ററിൽ പോകുന്നത് വിനോദത്തിന്

തിയേറ്ററിൽ പോകുന്നത് വിനോദത്തിന്

ജനങ്ങള്‍ തിയേറ്ററുകളില്‍ പോകുന്നത് പരിധികളില്ലാത്ത വിനോദത്തിന് വേണ്ടിയാണെന്നും സമൂഹത്തിന് വിനോദം ആവശ്യമാണെന്നും ബഞ്ചില്‍ അംഗമായ ജസ്റ്റിസ് ഡിവൈ ചന്ദ്രചുത് പറഞ്ഞു.

വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യം

വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യം

ഇന്ത്യ വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണെന്നും ഇതിനാല്‍ ഒത്തൊരുമ കൊണ്ടുവരാന്‍ തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയോട് പറഞ്ഞിരുന്നു.

English summary
Days after the Supreme Court said that 'we don't need to wear patriotism on our sleeves,' during the hearing on national anthem rule, Congress leader Shashi Tharoor and noted actor Kamal Haasan have also backed the top court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X