ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്ന് സണ്ണി ലിയോണ്‍, എന്താണ് കാരണം?
സണ്ണി ലിയോണ്‍ പറയുന്ന കാരണം വളരെ സിംപിളാണ്. പവര്‍ഫുള്ളും. ഇന്ത്യയില്‍ ഈ ആരോപിക്കപ്പെടുന്നത് പോലെ അസഹിഷ്ണുത ഉണ്ടെങ്കില്‍ താന്‍ ഇന്ന ഇവിടെ ഉണ്ടാകുമായിരുന്നില്ല - അഡല്‍റ്റ് ഒണ്‍ലി വീഡിയോകളില്‍ അഭിനയിച്ചിരുന്ന ഇന്തോ - കനേഡിയന്‍ നടിയായ സണ്ണി ലിയോണ്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയിലെത്തിയത്.
ബോളിവുഡ് സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും ഐ പി എല്‍ വേദികളിലും എന്ന് വേണ്ട ഒരു സെലിബ്രിറ്റി പങ്കെടുക്കാവുന്ന പരിപാടികളിലെല്ലാം സണ്ണി ലിയോണിനും ഇന്ന് സ്ഥാനമുണ്ട്. ഇത് നല്‍കുന്ന ആത്മവിശ്വാസം കൊണ്ട് തന്നെയാണ് സണ്ണി ലിയോണ്‍ പറയുന്നത്, ഈ രാജ്യത്ത് അസഹിഷ്ണുത ഇല്ലെന്നും. കാണൂ ഈ വിഷയത്തില്‍ സണ്ണി ലിയോണിന് പറയാനുള്ളത്.

ഐ ലവ് ഇന്ത്യ
ഇന്ത്യ ഇഷ്ടമാണ്. ജീവിക്കാന്‍ വളരെ നല്ല സ്ഥലങ്ങളില്‍ ഒന്നാണ് ഇന്ത്യ.

ആര് പറഞ്ഞു?
ആരാണ് പറയുന്നത് ഇന്ത്യ സുരക്ഷിതമല്ല എന്ന്. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല.

രസമൊക്കെയുണ്ട്
അസഹിഷ്ണുത എന്നൊക്കെ പറയുന്നതില്‍ ഒരു രസമൊക്കെ തോന്നുന്നത് കൊണ്ടായിരിക്കും ആളുകള്‍ അത് പറഞ്ഞുകൊണ്ടിരിക്കുന്നത്.

വളച്ചൊടിച്ചതാകാം
വെബ്‌സൈറ്റിലേക്ക് ട്രാഫിക്ക് കിട്ടാന്‍ വേണ്ടി ആമിര്‍ ഖാന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാകാം എന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്.

ഇഷ്ടം പോലെയുണ്ട്
എന്റെ കാര്യം പറയുകയാണെങ്കില്‍ ദിവസവും ഇതുപോലുള്ള വളച്ചൊടിക്കലുകള്‍ നടക്കുന്നതാണ്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications