ആര്‍ജെഡി നേതാവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി
ദില്ലി: ആര്‍ജെഡി മുന്‍ എംപിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. മുഹമ്മദ് ഷഹാബുദീന്റെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം റദ്ദാക്കിയ സാഹചര്യത്തില്‍ കീഴടങ്ങാന്‍ ഷഹാബുദീന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
ജസ്റ്റിസ് പിസി ഘോസെ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. ഷഹാബുദ്ദീനെ കസ്റ്റഡിയിലെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബീഹാര്‍ സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊലപാതകവും തട്ടികൊണ്ട് പോകലും അടക്കം നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ് ഷഹാബുദീന്‍. കൊലപാതക കേസില്‍ ജയിലിലായിരുന്ന ഷഹാബുദീന് ഈ മാസം ആദ്യമാണ് കോടതി ജാമ്യം അനുവദിച്ചത്. കൊലപാതക കേസില്‍ വിചാരണ തുടങ്ങാന്‍ വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാറ്റ്‌ന ഹൈക്കോടത് ഷഹാബുദീന് ജാമ്യം അനുവദിച്ചിരുന്നത്.












Click it and Unblock the Notifications