കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി വൈദീകനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് സുഷമ സ്വരാജ്

Google Oneindia Malayalam News

ദില്ലി: തീവ്രവാദികള്‍ തട്ടികൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ടോം ഉഴുന്നാലിനെ തട്ടികൊണ്ടുപോയത് ഏത് ഗ്രൂപ്പാണെന്ന് സര്‍ക്കാര്‍ ഇചുവരെ സ്ഥിതീകരിച്ചിട്ടില്ല.

സുരക്ഷിതമായി അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും സുഷമ സ്വരാജ് പറഞ്ഞു. ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ വൈദീകനെ തട്ടികൊണ്ടുപോയത്.

Sushma Swaraj

ആക്രമണത്തില്‍ നാല് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. നാല് വര്‍ഷമായി യെമനില്‍ പ്രവര്‍ത്തിച്ചു വരികയാണ് ഫാദര്‍ ടോമിന്‍. കോട്ടയം രാമപുരം സ്വദേശിയാണ് അദ്ദേഹം. നേരത്തെ ബംഗളൂരിലും കര്‍ണ്ണാടകയിലെ കോളാറിലും ജോലി ചെയ്തിരുന്നു.

മാര്‍ച്ച് നാലിനായിരുന്നു ആക്രമം നടന്നത്. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ കന്യാസ്ത്രീയും മരിച്ചിരുന്നു. മദര്‍ തെരേസസ്ഥാപിച്ച കൊല്‍കത്ത ബേസ്ഡ് മിഷനറിയാണിത്. 1998ലും ഇതുപോലെ ഭീകരാക്രമണം നടന്നിരുന്നു.

English summary
Sushma Swaraj says govt trying to secure release of Indian priest kidnapped in Yemen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X