കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യേക പദവിയില്ലെങ്കില്‍ കശ്മീരിൽ പതാകയേന്തില്ല !!! പതാക ഉയരത്തില്‍ പറക്കുമെന്ന് കേന്ദ്രം!!

മറ്റേത് ഇന്ത്യൻ സംസ്ഥാനത്തേക്കളും ഏറ്റവും ഉയരത്തിൽ അത് കശ്മീരിൽ പറക്കും

  • By Ankitha
Google Oneindia Malayalam News

ശ്രീനഗർ: ജമ്മു-കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പതാകയെ കുറിച്ചു നടത്തിയ പ്രസ്തവനക്കെതിരെ‌ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്.

cabinet minister

ബീഫിന്റെ പേരിൽ രാജ്യത്ത് ആക്രമണം!! കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്​!!ബീഫിന്റെ പേരിൽ രാജ്യത്ത് ആക്രമണം!! കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്​!!

തികച്ചും വിഡ്ഢിത്തരമായ പ്രസ്തവനയാണ് മെഹബൂബ മുഫ്തി നടത്തിയിരിക്കുന്നത്. ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചടത്തോളം ത്രിവർണ്ണ പതാക പവിത്രമാണ്. മറ്റേത് ഇന്ത്യൻ സംസ്ഥാനത്തേക്കളും ഏറ്റവും ഉയരത്തിൽ അത് കശ്മീരിൽ പറക്കും. അതിനെ അധികാരത്തിൽ ഇരിക്കുന്നവർ ദുരുപയോഗം ചെയ്യരുതെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

മുഫ്തിയുടെ വിവാദ പ്രസ്തവന

മുഫ്തിയുടെ വിവാദ പ്രസ്തവന

ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയാനുള്ള നീക്കത്തിനെതിരെയാണ് മുഫ്തി വിവാദ പ്രസ്തവന നടത്തിയത്. പ്രത്യേക അധികാരം സംബന്ധിച്ച നിയമങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തിയാല്‍ ജമ്മുകശ്മീരില്‍‌ ആരും ഇന്ത്യന്‍ പതാക പിടിക്കില്ലെന്ന് മെഹ്ബൂബ പറഞ്ഞിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി

കശ്മീരിന്റെ പ്രത്യേക പദവി

ഭരണഘടന 35(A) വകുപ്പ് പ്രകാരം ജമ്മു കാശ്മീരിന് ഇന്ത്യന്‍ ഭരണഘടന നല്കുന്ന പ്രത്യേകാധികാരം നൽകുന്നുണ്ട്. ഇതു പിൻവലിക്കാനായി ആര്‍എസ്എസ് കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം തുടരുന്നുണ്ട്. വിഷയത്തില്‍ 2014 ല്‍ ഒരു സന്നദ്ധ സംഘടന സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.

കാശ്മീര്‍ പ്രത്യേക പദവി റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയിൽ

കാശ്മീര്‍ പ്രത്യേക പദവി റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയിൽ

ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 2014 ആണ് ഇതു സംബന്ധമായ പെതു താൽപര്യ ഹർജി സുപ്രീം കോടതി തള്ളിയത്. 1957-ല്‍ സംസ്ഥാന കോണ്‍സ്‌ററിന്റുവന്റ് അസംബഌ പിരിച്ചുവിട്ടതോടെ കാശ്മീരിനു പ്രത്യേക പദവി റദ്ദായെന്ന വാദമുന്നയിച്ചു വിജയ ലക്ഷ്മി ഝായാണ് കോടതിയെ സീമീപിച്ചത്

 ഇന്ത്യയെന്നാൽ ഇന്ദിര ഗാന്ധി

ഇന്ത്യയെന്നാൽ ഇന്ദിര ഗാന്ധി

ഇന്ത്യയെന്നാല്‍ തനിക്ക് ഇന്ദിര ഗാന്ധിയെന്നാണ് മെഹബൂബ പറഞ്ഞത്. താന്‍ മനസില്‍ കാണുന്ന ഇന്ത്യയുടെ ഏറ്റവും ആദര്‍ശപൂര്‍ണമായ പ്രതിനിധി ഇന്ദിര ഗാന്ധിയാണെന്നാണ് മുഫ്തി പറഞ്ഞിരുന്നു. കൂടാതെ തന്റെ പ്രസ്തവന ചിലർക്ക് അംഗീകരിക്കാൻ ആകില്ലെന്നും മുഫ്തി കൂട്ടിച്ചേർത്തു

കശ്മീരിലെ മാധ്യമ പ്രവർത്തനം

കശ്മീരിലെ മാധ്യമ പ്രവർത്തനം

ഇന്ത്യയേയും കശ്മീരിനേയും രണ്ടായി കാണുന്ന മാധ്യമ അവതരണങ്ങളില്‍ വിഷമമുണ്ടെന്നും മെഹബൂബ പറഞ്ഞിരുന്നു.. കശ്മീര്‍ ഇന്ത്യക്കുള്ളിലെ ചെറിയ ഇന്ത്യയാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞ സംസ്ഥാനമാണ്. സംസ്ഥാനത്ത് മതവിവേചനമുണ്ടെന്നതിനെ തള്ളി കൂടുതല്‍ മതേതരത്വത്തിലേക്ക് സംസ്ഥാനം നീങ്ങുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

മോദി ചരിത്ര പുരുഷൻ

മോദി ചരിത്ര പുരുഷൻ

ഇന്ത്യൻ പ്രധാനമന്ത്രി മോദി വരും കാലങ്ങളിൽ ചരിത്രപുരുഷനായി മാറുമെന്നും മുഫ്തി കൂട്ടിച്ചേർത്തു. മോദിയുടെ നേതൃപാടവം ഇന്ത്യക്ക് വലിയ മുതൽക്കൂട്ടാണ്.കശ്മീരിനെ ഇപ്പോൽ ബാധിച്ചിരിക്കുന്ന പ്രശ്നത്തിൽ പരിഹാരം കണ്ടെത്താനായി അദ്ദേഹത്തോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നു മെഹബൂബ പറഞ്ഞിരുന്നു..

English summary
Minister of State in Prime Minister's Office (PMO) Jitendra Singh on Saturday criticized Jammu and Kashmir Chief Minister Mehbooba Mufti's remark on the Indian flag calling it ridiculous and categorically stated that the flag will fly high in the Valley as much as it does in any other state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X