വീണ്ടും ദു:ഖ വാര്‍ത്ത: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 ലധികം പേര്‍ മരിച്ചു; കറുത്ത ഞായര്‍
ഡെറാഡൂണ്‍: ദില്ലിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന നടുക്കുന്ന വാര്‍ത്തയാണ് ഇന്ന് ആദ്യം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. തൊട്ടുപിന്നാലെ മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു. ഉത്തരാഖണ്ഡില്‍ യാത്രക്കാരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 ലധകം പേര്‍ മരിച്ചു. പോരി ഗര്‍വാള്‍ ജില്ലയിലാണ് സംഭവം.

45 പേരാണ് ബസിലുണ്ടായിരുന്നത്. 20 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. 20 മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മരണ സംഖ്യ ഉയരുകയാണ്. 42 പേര്‍ മരിച്ചുവെന്ന് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശ വാസികളുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബസ് വീഴുന്ന വേളയില്‍ തന്നെ ചിലര്‍ പുറത്തേക്ക് തെറിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരെ മൂന്ന് ആശുപത്രയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. രാം നഗറില്‍ നിന്ന് ബോവാനിലേക്ക് പോകുകയായിരുന്നു ബസ്. യാത്രക്കാരില്‍ ഭൂരിഭാഗം പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
വളരെ ആഴത്തിലുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. പല മൃതദേഹങ്ങളും ചിന്നിചിതറിയിരുന്നു. എന്താണ് അപകട കാരണമെന്ന് വ്യകതമല്ല. പോലീസ് അന്വേഷിച്ച് വരികയാണ്. പോലീസും ദുരന്തനിവാരണ സേനയുമാണ രക്ഷാപ്രവര്‍ത്തനതതിന് നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് മരിച്ചവരുടെ ബന്ധുക്കളെ അനുശോചനമറിയിച്ചു.


Click it and Unblock the Notifications