കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 ബിജെപി എംഎൽഎമാർ തന്നെ സമീപിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്! ഞെട്ടിത്തരിച്ച് ബിജെപി!!

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
30 ബിജെപി MLAമാർ കോൺഗ്രെസ്സിലേയ്ക്ക്! | Oneindia Malayalam

തെരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഭരണ വിരുദ്ധ വികാരം ശക്തമായ സംസ്ഥാനത്ത് ബിഎസ്പിയുമായുള്ള സഖ്യത്തിലൂടെ അധികാരം ഉറപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. കൂടുതല്‍ സീറ്റുകള്‍ സീറ്റുകള്‍ നേടുക എന്നതില്‍ കവിഞ്ഞ ഒരു മുന്നൊരുക്കമാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ പയറ്റാനൊരുങ്ങുത്.

സംസ്ഥാനത്ത് ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം സാധ്യമായാല്‍ അത് ബിജെപിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഭരണവിരുദ്ധ വികാര അലയടിക്കുന്ന മധ്യപ്രദേശിയില്‍ പക്ഷേ ഇപ്പോള്‍ ബിജെപിയെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്‍റെ വെളിപ്പെടുത്തലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 30 ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തുമെന്നാണ് കമല്‍നാഥ് പറയുന്നത്. വിവരങ്ങള്‍ ഇങ്ങനെ

ബിജെപി

ബിജെപി

15 വര്‍ഷമായി ബിജെപിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടിയായിരുന്നു ശിവരാജ് സിങ്ഗങ് ചൗഹാന്‍ അധികാരത്തില്‍ ഏറിയത്. കോണ്‍ഗ്രസിന് 58 സീറ്റും ബിഎസ്പിക്ക് നാല് സീറ്റുമാണ് നേടാന്‍ കഴിഞ്ഞത്.

 ഡിസംബറില്‍

ഡിസംബറില്‍

അടുത്തവര്‍ഷം ജനവരി 7 നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് കൂടിയാവും മധ്യപ്രദേശിലേത്.

 ബിഎസ്പി

ബിഎസ്പി


മായാവതിയുടെ ബിഎസ്പിയുമായി സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നത്. സഖ്യം ഏറെക്കുറെ ഉറപ്പാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പത്ത് ദിവസത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞത്.

 ബിഎസ്പി

ബിഎസ്പി

ബിഎസ്പിയുമായി സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നത്. സഖ്യം ഏറെക്കുറെ ഉറപ്പാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പത്ത് ദിവസത്തിനുള്ളില്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞത്.

 ദളിത് വോട്ടുകള്‍

ദളിത് വോട്ടുകള്‍

ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതോടെ ദളിത് വോട്ടുകള്‍ സ്വന്തമാക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ബിഎസ്പിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയാല്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്.

 ഞെട്ടിച്ച്

ഞെട്ടിച്ച്

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെയുള്ള ഭരണവിരുദ്ധ വികാരം ബിജെപിയുടെ വോട്ട് ശതമാനത്തില്‍ കുറവ് വരുത്തുമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ബിജെപിയെ ഞെട്ടിച്ച് കമല്‍നാഥിന്‍റെ പ്രസ്താവന

 ഭരണത്തില്‍

ഭരണത്തില്‍

മധ്യപ്രദേശില്‍ 2000 പേര്‍ കോണ്‍ഗ്രസില്‍ അംഗത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെന്ന് കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞു. അതില്‍ ഭരണത്തിലുള്ള 30 ബിജെപി എംഎല്‍എമാര്‍ ഉണ്ടെന്നായിരുന്നു കമല്‍നാഥ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

 മത്സരിക്കും

മത്സരിക്കും

ഈ എംഎല്‍എമാര്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നും കമല്‍നാഥ് പറഞ്ഞിരുന്നു. എന്നാല്‍ കമല്‍നാഥിന്‍റെ പ്രസ്താവന ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ കമല്‍നാഥ് പ്രസ്താവന തിരുത്തി.

 ബന്ധമുണ്ട്

ബന്ധമുണ്ട്

തന്നെ 30 ബിജെപി എംഎല്‍എമാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് കമല്‍നാഥ് ഇപ്പോള്‍ പറയുന്നത്. അതേസമയം ഇവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ കമല്‍നാഥ് തയ്യാറായില്ല.

 തളളി

തളളി

എന്നാല്‍ കമല്‍നാഥിന്‍റെ പ്രസ്താവനയെ ബിജെപി തള്ളി. കമല്‍നാഥിന്‍റെ പ്രസ്താവന വോട്ട് കൂട്ടാനുള്ള വെറും പ്രചാരണം മാത്രമാണെന്ന് ബിജെപി പ്രതികരിച്ചു. ബിജെപിയില്‍ നിന്ന് ഒരു നേതാവ് പോലും കോണ്‍ഗ്രസില്‍ പോയിട്ടില്ല.

 തെളിവ്

തെളിവ്

ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന് തെളിവ് നല്‍കാനും കമല്‍നാഥിനോട് ബിജെപി ആവശ്യപ്പെട്ടു. കമല്‍നാഥിനെ കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നേതാവ് ബാബുലാല്‍ ഗൗര്‍ പുകഴ്ത്തിയിരുന്നു.

 മന്ത്രിയേയും

മന്ത്രിയേയും

കമൽനാഥി​​െൻറ പാർല​െമൻററി മണ്ഡലമായ ചിന്ദ്വാരയു​െട വികസനത്തിനായുള്ള പ്രവർത്തനങ്ങളെയായിരുന്നു ബിജെപി നേതാവും മധ്യപ്രദേശ് നഗരനവികസന മന്ത്രിയുമായ ബാബുലാല്‍ പുകഴ്ത്തിയത്. ഇത് വലിയ വാര്‍ത്തയായിരുന്നു.

 പുകഴ്ത്തി

പുകഴ്ത്തി

പിന്നാലെ കമല്‍നാഥും മന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇതോടെ ബാബുലാലിനെ കോൺഗ്രസിലേക്ക്​ ക്ഷണിക്കുന്നോ എന്ന്​ മാധ്യമങ്ങൾ കമൽനാഥിനോട്​ ചോദിച്ചു. ബാബുലാൽ ഗൗറിനെ മാത്രമാക്കുന്നു, ഞാൻ മുഖ്യമന്ത്രി ശിവ്​ രാജ്​ സിങ്​ ചൗഹാനെയും ക്ഷണിക്കുന്നുവെന്നായിരുന്നു കമല്‍നാഥിന്‍റെ മറുപടി.

English summary
report-why-are-30-bjp-mlas-in-contact-with-kamal-nath-cong-leader-won-t-reveal-
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X