കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ യുവതിക്ക് നാട്ടുകാരുടെ ക്രൂരമർദ്ദനം; മരത്തിൽ കെട്ടി തല്ലിച്ചതച്ചു

  • By Desk
Google Oneindia Malayalam News

പാട്ന: അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിപ്പോയ യുവതിക്ക് ക്രൂരമർദ്ദനം. യുവതിയെബന്ധുക്കളും നാട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. നവാഡ ജില്ലയിലെ രജൗലി ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമാണ് യുവതിക്ക് ശിക്ഷ നൽകിയതെന്നാണ്. അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയത് ക്രിമിനൽ കുറ്റമായാണ് പഞ്ചായത്ത് കാണുന്നത്. യുവതിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെയായിരുന്നു പഞ്ചായത്ത് വിധി നടപ്പിലാക്കിയത്. അന്യാജാതിക്കാരന്റെ കൂടെ ഒളിച്ചോടിപ്പോകാൻ ശ്രമിച്ച മകൾ ഒരു ക്രിമിനലാണെന്ന് പിതാവും പറഞ്ഞു.‌

woman

സെപ്റ്റംബർ മുപ്പതാം തീയതിയാണ് ഇരുവരും ഒളിച്ചോടി പോയത്. സമീപത്തുള്ള ഗ്രാമത്തിൽ ഇവർ താമസവും തുടങ്ങിയിരുന്നു. എന്നാൽ ഗ്രാമീണർ പിന്നാലെ ചെന്ന് ഇവരെ പിടികൂടി രജൗരിയിലേക്ക് മടക്കികൊണ്ട് വരികയും യുവതിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

മരത്തിൽ കെട്ടിയിട്ട് യുവതിയെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പലതവണ യുവതിയുടെ ബോധം മറയുന്നതും വീഡിയോയിൽ കാണാം.

ബാലു ഓർമയായ ദിവസം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി, ബാലഭാസ്കർബാലു ഓർമയായ ദിവസം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി, ബാലഭാസ്കർ

ദിലീപിന്റെ പേരിൽ അമ്മയും വിമത നടിമാരും വീണ്ടും നേർക്ക് നേർ, നിർണായക ചർച്ച കൊച്ചിയിൽ ദിലീപിന്റെ പേരിൽ അമ്മയും വിമത നടിമാരും വീണ്ടും നേർക്ക് നേർ, നിർണായക ചർച്ച കൊച്ചിയിൽ

English summary
Woman tied to tree, thrashed by villagers for eloping with man from different caste in Bihar's Nawada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X