ഡൽഹിയിൽ പിടിയിലായ ഐ എസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തി; റിപ്പോർട്ട്
ന്യൂഡൽഹി: ഡൽഹിയിൽ പിടിയിലായ ഐ എസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയതായി റിപ്പോർട്ട്. വനമേഖലയിൽ താമിസിച്ച ഷാനവാസ് ഐ എസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും സ്പെഷ്യൽ സെൽ വൃത്തങ്ങൾ അറിയിച്ചു.
ആളാെഴിഞ്ഞ കൃഷി ഭൂമി, വനപ്രദേശം എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലണ്ടർ, ഐ ഇ ഡി എന്നിവ ഉപയോഗിച്ച സ്ഫോടനം നടത്തി പരിശീലനം നടത്തിയതായും ഡൽഹി പോലീസിൽ സ്പെഷ്യൽ സെൽ വൃത്തങ്ങൾ അറിയിച്ചു. ഐ എസ് ഭീകരൻ മുഹമ്മദ് ഷെഹനാസ് എന്ന് ഷാഫി ഉസ്മാൻ ഇന്നാണ് ഡൽഹി പിടിയിലായത്. പൂണെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്.

മൂന്ന് ലക്ഷം രൂപ ആണ് ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻ ഐ എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഇയാൾക്ക് ഒപ്പം കൂടുതൽ പേർ അറസ്റ്റിലാലായി എന്നാണ് സൂചന. ഉത്തരേന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ഇയാൾ സ്ഫോടനത്തിന് പദ്ധതി ഇട്ടെന്നും സ്ഫോടക വസ്തുക്കൾ നിർമിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ഡൽഹി പോലീസ് പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനാണ് ഷഹാനവാസ്. ഡൽഹിയിലെ ഒളിസ്ഥലത്ത് നിന്നാണ് ഇയാളെ പിടിച്ചത്.
വാഹന മോഷണക്കേസിൽ ഇയാളെ കഴിഞ്ഞ ജൂലായിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രണ്ട് കൂട്ടാകളെ പിടികൂടി.തുടർന്നാണ് ഐ എസ് ബന്ധം പുറത്തുവന്നത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഈ സംഘം സ്ഫോടനത്തിന് ലക്ഷ്യം ഇട്ടിരുന്നു, കേസ് എൻ ഐ എ ഏറ്റെടുത്തതിന് പിന്നാലെയാണ് മൂന്ന് പേരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം എൻ ഐ എ പ്രഖ്യാപിച്ചത്. ഇയാളുടെ കൂടെ മറ്റും ചിലർ പിടിയിലായി എന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടക വസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയതായാണ് റിപ്പോർട്ടുകൾ












Click it and Unblock the Notifications