എല്‍ഡിഎഫിന് 12, യുഡിഎഫിന് എട്ട്: റിപ്പോര്‍ട്ടര്‍
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലും സെന്റര്‍ ഫോര്‍ ഇലക്ട്രല്‍ സ്റ്റഡീസും ചേര്‍ന്ന് തയ്യാറാക്കിയ പോസ്റ്റ് പോള്‍ സര്‍വെയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. സംസ്ഥാനത്തെ 12 മണ്ഡലങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് സര്‍വെ ഫലം പറയുന്നത്.
കോഴിക്കോട്, വയനാട്, മലപ്പുറം, പൊന്നാനി, എറണാകുളം, കോട്ടയം, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങള്‍ യുഡിഎഫ് സ്വന്തമാക്കും. കാസര്‍ക്കോട്, കണ്ണൂര്‍, വടകര, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങള്‍ ഇടതിനൊപ്പം നല്‍ക്കും.

സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും വിലക്കയറ്റമാണ് രാജ്യം നേരിടുന്ന പ്രധാന ഭീഷണിയെന്ന് അവകാശപ്പെട്ടു. അടുത്ത പ്രധാനമന്ത്രിയായി ബിജെപി നേതാവ് നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കേരളത്തില്‍ കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. 27.8 ശതമാനം പേര്‍ രാഹുലിനെ പിന്തുണയ്ക്കുമ്പോള്‍ 17.8 ശതമാനം പേര്‍ മാത്രമാണ് മോദിയ്ക്ക് പിന്തുണ നല്‍കിയത്.
ഇതില്‍ തിരുവനന്തപുരം മണ്ഡലത്തിലെ കണക്കുകളാണ് കൗതുകം ജനിപ്പിക്കുന്നത്. ശക്തമായ ത്രികോണമത്സരത്തിനൊടുവില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ലോക് സഭയിലെത്തുമെന്നാണ് സര്‍വെ പറയുന്നത്.












Click it and Unblock the Notifications