കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിലെ അഭയകേന്ദ്രങ്ങളിൽ നടക്കുന്നത് ഞെട്ടിക്കുന്ന പീഡനങ്ങൾ; പിന്നിൽ സെക്സ് റാക്കറ്റ് സംഘങ്ങൾ?

  • By Desk
Google Oneindia Malayalam News

പട്ന: ബിഹാറിലെ മുസ്സാഫർപൂർ ഷെൽട്ടർ ഹോമിൽ നടന്ന പീഡനങ്ങളുടെ ഞെട്ടൽ മാറിയിട്ടില്ല. ഇതിനിടയിൽ കൂടുതൽ പീഡനങ്ങളുടെയും തിരോധാനങ്ങളുടെയും കഥകളാണ് ബിഹാറിൽ നിന്നും വരുന്നത്. ഷെൽട്ടർ ഹോമുകളെക്കാൾ സുരക്ഷിതം തെരുവുകളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വസ്തു ഇടപാടിനിടെ വീട്ടമ്മയെ കാണാതായി; ബിന്ദു പത്മനാഭൻ കേസ് പ്രതികളുമായി ബന്ധം? വസ്തു ഇടപാടിനിടെ വീട്ടമ്മയെ കാണാതായി; ബിന്ദു പത്മനാഭൻ കേസ് പ്രതികളുമായി ബന്ധം?

പാട്ന നേപാലി നഗറിൽ സ്ത്രീൾക്കും മാനസിക വൈകല്യങ്ങളുള്ളവർക്കുമായി പ്രവർത്തിക്കുന്ന അസാര ഷെൽട്ടർ ഹോമിൽ 2 സ്ത്രീകൾ കൊല്ലപ്പെട്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന ലൈംഗിക പീഡന കഥകളാണ് പുറത്ത് വരുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽഫെയർ സയൻസ് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ദുരൂഹ മരണം

ദുരൂഹ മരണം

കഴിഞ്ഞ വെളളിയാഴ്ചയാണ് അസാര ഷെൽട്ടർ ഹോമിലെ അന്തേവാസികളായ രണ്ട് സ്ത്രീകൾക്ക് ദുരൂഹമരണം സംഭവിച്ചത്. ഇതിന് പിന്നാലെ പട്ന പോലീസ് ഷെൽട്ടർ ഹോമിലെത്തി മറ്റ് അന്തേവാസികളെ ചോദ്യം ചെയ്തു. തിങ്കളാഴ്ചയോടെ മൂന്ന് അന്തേവാസികളെക്കൂടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിനെ അറിയിക്കാതെ എൻജിഒ പ്രവർത്തകർ ഒരാളുടെ മൃതദേഹം മറവ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എൻ ജിഒ ഉടമ മനീഷ് ദയാലിനെയും കോർഡിനേറ്റർ ചിരന്തൻ കുമാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

 രാത്രി സന്ദർശകർ

രാത്രി സന്ദർശകർ

ഷെൽട്ടർ ഹോമിനെ കുറിച്ച് നാട്ടുകാരും വലിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. രാത്രികാലങ്ങളിൽ ആഡംബര കാറുകളിൽ സന്ദർശകർ എത്താറുണ്ടെന്നും അന്തേവാസികളായ പെൺകുട്ടികളുമായി പുറത്തേയ്ക്ക് പോകുന്നത് കാണാറുണ്ടെന്നും അയൽവാസികൾ പറയുന്നു. സ്ത്രീകൾ അലമുറയിട്ട് കരയുന്ന ശബ്ദങ്ങളും ശക്തമായി തല്ലുന്നതിന്റെ ശബ്ദവും നിത്യസംഭവമാണെന്നും ഇവർ പറയുന്നു. മാനസിക അസ്യാസ്ഥങ്ങൾ ഉള്ളവരാണ് മിക്ക അന്തേവാസികളും.

ബ്രിജേഷ് താക്കൂർ

ബ്രിജേഷ് താക്കൂർ

അസാര ഷെൽട്ടർ ഹോം നടത്തിപ്പുകാരനായ മനീഷ് ദയാലിനെ മുസ്സാഫർപൂർ ഷെൽട്ടർ ഹോം ഡയറക്ടറായ ബ്രിജേഷ് താക്കൂറുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ദയാലിന്റെ എൻ ജി ഒ സംഘടിപ്പിക്കുന്ന പരിപാടികൾ വലിയ പ്രാധാന്യത്തോടുകൂടി ബ്രിജേഷിന്റെ പത്രത്തിൽ അച്ചടിച്ച് വരാറുണ്ടായിരുന്നുവെന്ന് പോലീസിന് തെളിവ് ലഭിച്ചു. ഷെൽട്ടർ ഹോമുകൾ കേന്ദ്രീകരിച്ച് വലിയ സെക്സ് റാക്കറ്റ് സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് നിഗമനം.

ക്രൂര പീഡനങ്ങൾ

ക്രൂര പീഡനങ്ങൾ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് നടത്തിയ അന്വേഷണത്തിലാണ് മുസ്സാഫർപൂർ ഷെൽട്ടർ ഹോമിലെ പീഡന വിവരങ്ങൾ പുറത്തറിയിന്നത്. പ്രായപൂർത്തിയാകാത്ത് 34 പെൺകുട്ടികളാണ് ക്രൂരപീഡനത്തിന് ഇരയായത്. മുസ്സാഫർപൂരിന് സമാനമായ പീഡനങ്ങൾ നടക്കുന്ന 14 അഭയകേന്ദ്രങ്ങളുടെ വിവരങ്ങൾ കൂടി റിപ്പോർട്ടിലുണ്ട്. സർക്കാർ ഇത് ഉടനെ പുറത്ത് വിടുമെന്നാണ് കരുതുന്നത്.

 ഗർഭിണികളും കുഞ്ഞുങ്ങളും

ഗർഭിണികളും കുഞ്ഞുങ്ങളും

ബിഹാറിലെ 35 ജില്ലകളിലെ 110 ഷെൽട്ടർ ഹോമുകളെ കുറിച്ചുള്ള വിവരങ്ങളാണ് 100 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്. പീഡനത്തെ തുടർന്ന് നിരവധി പെൺകുട്ടികൾ ഗർഭിണികളായിട്ടുണ്ട്. ഇത് നിർബന്ധിച്ച് അലസിപ്പിക്കുകയും ചെയ്യും. ചിലർക്ക് കുട്ടികളുണ്ടായിട്ടുണ്ട്. ആൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളും കുറവല്ല. പ്രകൃതി വിരുദ്ധ പീഡനങ്ങൾക്ക് ആൺകുട്ടികളെ ഉപയോഗിക്കാറുണ്ട്. രാത്രി ഭക്ഷണത്തിന് ശേഷം ആൺകുട്ടികളെ പൂട്ടിയിടുമെന്നും ശൗചാലയത്തിൽ പോകാൻ പോലും അനുവദിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്. ആൺകുട്ടികൾ രക്ഷപെടാൻ കൂടുതൽ സാധ്യതയുള്ളതിനാലാണിത്.

പ്രളയക്കെടുതിയിൽ 8,316 കോടിയുടെ നാശനഷ്ടം.. പതിനായിരങ്ങൾ ക്യാമ്പുകളിൽ, ഓണാഘോഷം റദ്ദാക്കി സർക്കാർപ്രളയക്കെടുതിയിൽ 8,316 കോടിയുടെ നാശനഷ്ടം.. പതിനായിരങ്ങൾ ക്യാമ്പുകളിൽ, ഓണാഘോഷം റദ്ദാക്കി സർക്കാർ

English summary
exual abuse rampant in 15 Bihar shelter homes: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X