സിക്സ് പാക്കിന് പുറകെ പോകുന്നവര്‍ ഇതൊന്ന് ശ്രദ്ധിയ്ക്കൂ...ആളെ കൊല്ലി ജിമ്മുകൾ വ്യാപകം
ഇന്ത്യയിലെയും പാകിസ്ഥാനിലെയും ആരോഗ്യസംഘടകള് പുറത്ത് വിടുന്ന കണക്കില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍, യുവാക്കള്‍ മസില്പെരുപ്പിയ്ക്കാന് സ്റ്റിറോയ്ഡുകള്‍ കുത്തിവയ്ക്കുന്നു.
ലുധിയാന: മസില് പെരുപ്പിച്ച് നടക്കാനാണ് ഭൂരിപക്ഷം ആണ്‍കുട്ടികള്‍ക്കും താല്പര്യം. ഹൃത്വിക് റോഷന്, സല്മാന് ഖാന് എന്നിവരൊക്കെ ഫിറ്റ്നസും ബോഡി ബില്‍ഡിംഗും ചെയ്യുന്നവരുടെയൊക്കെ മാതൃകകളാണ്. എന്നാല്‍ മസില്മാന് മാരെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്ത അല്ല പാകിസ്താന്റെ ഭാഗമായ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും കേരളത്തിൽ നിന്നും പുറത്ത് വരുന്നത്.

രംഗ്പുരയിലെ ജിം ഇന്‍സ്ട്രക്ടര്‍ ആയിരുന്ന ഹമീദ് അലി. പഠനത്തില്‍ താല്പര്യം ഇല്ലാതിരുന്ന അലി 16 വയസ്സില്‍ തന്നെ ജിം തുടങ്ങി. വളരെ പെട്ടന്ന് തന്നെ ഉറച്ച മസിലുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അലിയ്ക്ക് ആയി. ഇത് എങ്ങനെയെന്ന് കൂടെ വര്‍ക്ക് ഔട്ട് ചെയ്യന്നവര്‍ക്ക് പോലും മനസ്സിലായില്ല.

ജിംനേഷ്യവും ശിക്ഷ്യന്മാരുമായി ബിസിനസ്സ് നന്നായി പോകുമ്പോഴാണ് അലിയുടെ പെട്ടന്നുള്ള മരണം. പറയത്തക്ക അസുഖങ്ങള്‍ ഒന്നും ഇല്ലാതിരുന്ന അലി കുഴഞ്ഞു വീണ് മരിയ്ക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചു

സ്റ്റിറോയിഡുകളുടെ അമിത ഉപയോഗമാണ് ആരോഗ്യവാനെന്ന് തോന്നിയിരുന്ന അലിയുടെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മസിലുകള്‍ വയ്ക്കാനും, ശരീര സൗന്ദര്യം നിലനിര്‍ത്താനും അലി സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തി

ശരീര സൗന്ദര്യം കൂട്ടാനും മസിലുകള്‍ വയ്ക്കാനും മിക്ക ജിം ഇന്‍സ്ട്രക്ടര്‍മാരും ജിമ്മിലെത്തുന്നവര്‍ക്ക് സ്റ്റിറോയിഡുകള്‍ നല്‍കാറുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. പുറമെ നല്ല ആരോഗ്യവാന്മാരാണെന്ന് തോന്നുമെങ്കിലും മിക്കവരും അഭിമുഖീകരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്.

പഞ്ചാബ് ദൂരെയാണെന്ന് കരുതി സമാധാനിയ്ക്കേണ്ട, കൊച്ചിയിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. കൊച്ചി സ്വദേശിയായ റിജോയുടെ മരണം കുടുംബത്തിന് ഉണ്ടാക്കിയ ആഘാതം വലുതായിരുന്നു. റിജോയുടെ മരണശേഷം ബന്ധുക്കള്‍ റൂം പരിശോധിച്ചപ്പോഴാണ് സ്റ്റിറോയിഡുകളും മസില് പെരുപ്പി്കാന് ഉപയോഗിക്കുന്ന കുത്തി വയ്പ്പുകളും ഇയാള്‍ എടുത്തിരുന്നു എന്ന്മനസ്സിലായത്.

സിനിമാ താരങ്ങളോട് ഉള്ള ആരാധനയാണ് തങ്ങളെ ജിംമ്മില്‍ എത്തിച്ചതെന്ന് പല യുവാക്കളും പറയുന്നു. എന്നാല്‍ ശരീര സൗന്ദര്യം കൂട്ടാന്‍ വേണ്ടിയാണ് സ്റ്റിറോയിഡുകള്‍ ഉപയോഗിച്ച് തുടങ്ങുന്നത്. ചിലപ്പോള്‍ ജിം ഇന്‍സ്ട്രക്ടര്‍മാര്‍ തന്നെ ഇവ എത്തിച്ച് തരും അല്ലെങ്കില്‍ ഏത് മെഡിക്കല്‍ ഏത് മെഡിക്കൽ ഷോപ്പിൽനിന്നാണ് ഇവ കിട്ടുന്നതെന്ന് പറഞ്ഞ് തരുമെന്നും ഇവര്‍ പറയുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications