• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലികോം മേഖലയില്‍ ഇനി അംബാനി-അദാനി പോരാട്ടമോ? 5 ജി സ്‌പെക്ട്രം ലേലത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

മുംബൈ: 5ജി ടെലികോം സ്‌പെക്ട്ര സ്വന്തമാക്കാനുള്ള മത്സരത്തിലേക്ക് ശതകോടീശരനായ ഗൗതം അദാനിയും. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ജൂലൈ 26 ലെ എയര്‍വേവ് ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.

വെള്ളിയാഴ്ചയായിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം. ഇത് പ്രകാരം ആകെ നാല് പേരാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ നാലാമത്തെ അപേക്ഷകര്‍ അദാനി ഗ്രൂപ്പാണ് എന്നാണ് റിപ്പോര്‍ട്ട്. ടെലികോം മേഖലയിലെ മൂന്ന് സ്വകാര്യ കമ്പനികളായ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരാണ് മറ്റ് അപേക്ഷകര്‍.

ദിലീപിന്റേത് ആനപ്പക!ബാലചന്ദ്രകുമാറിനെ ഒതുക്കാനായിരുന്നു ആ കേസ്, മറ്റ് സാക്ഷികള്‍ക്കുള്ള താക്കീത്; പ്രകാശ് ബാരെദിലീപിന്റേത് ആനപ്പക!ബാലചന്ദ്രകുമാറിനെ ഒതുക്കാനായിരുന്നു ആ കേസ്, മറ്റ് സാക്ഷികള്‍ക്കുള്ള താക്കീത്; പ്രകാശ് ബാരെ

1

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കും ടെലികോം ഭീമന്‍ സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലിനുമെതിരെ നേരിട്ട് മത്സരിക്കാനാണ് അദാനി ഒരുങ്ങുന്നത്. അദാനി ഗ്രൂപ്പ് അടുത്തിടെ ദേശീയ ലോംഗ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്റര്‍നാഷണല്‍ ലോംഗ് ഡിസ്റ്റന്‍സ് (ഐഎല്‍ഡി) ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു.

2

അതേസമയം ഇത് സംബന്ധിച്ച വാര്‍ത്തകളോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ലേല സമയക്രമം അനുസരിച്ച്, അപേക്ഷകരുടെ ഉടമസ്ഥാവകാശ വിശദാംശങ്ങള്‍ ജൂലൈ 12 ന് പ്രസിദ്ധീകരിക്കും. 2022 ജൂലൈ 26ന് ആരംഭിക്കുന്ന ലേലത്തില്‍ കുറഞ്ഞത് 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെര്‍ട്സ് സ്പെക്ട്രം ബ്ലോക്കില്‍ ഇടും.

3

600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ് തുടങ്ങിയ ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടക്കാന്‍ പോകുന്നത്.

4

ഗുജറാത്തില്‍ നിന്നുള്ളവരും മെഗാ ബിസിനസ് ഗ്രൂപ്പുകള്‍ കെട്ടിപ്പടുക്കുന്നവരുമായ അംബാനിയും അദാനിയും അടുത്ത കാലം വരെ നേരിട്ട് ഏറ്റുമുട്ടിയിരുന്നില്ല. അംബാനി ഓയില്‍, പെട്രോകെമിക്കല്‍സ് ബിസിനസില്‍ നിന്ന് ടെലികോം, റീട്ടെയില്‍ എന്നിവയിലേക്ക് വ്യാപിച്ചപ്പോള്‍, അദാനി തുറമുഖ വിഭാഗത്തില്‍ നിന്ന് കല്‍ക്കരി, ഊര്‍ജ്ജ വിതരണം, വ്യോമയാനം എന്നിവയിലേക്ക് വ്യാപിച്ചു.

'ഇതായിരുന്നു ദിലീപിന്റെ ലക്ഷ്യം, ഇനി അറിയേണ്ടത് ആ വ്യാജ പരാതിയുടെ ഉറവിടം'; പ്രിയദര്‍ശന്‍ തമ്പി'ഇതായിരുന്നു ദിലീപിന്റെ ലക്ഷ്യം, ഇനി അറിയേണ്ടത് ആ വ്യാജ പരാതിയുടെ ഉറവിടം'; പ്രിയദര്‍ശന്‍ തമ്പി

5

പെട്രോകെമിക്കല്‍സിലേക്കുള്ള കടന്നുകയറ്റത്തിനായി അദാനി അടുത്തിടെ മാസങ്ങളില്‍ ഒരു സബ്‌സിഡിയറി സ്ഥാപിച്ചിരുന്നു. എന്നാല്‍ സോളാര്‍ പാനലുകള്‍, ബാറ്ററികള്‍, ഗ്രീന്‍ ഹൈഡ്രജന്‍, ഫ്യുവല്‍ സെല്ലുകള്‍ എന്നിവയ്ക്കായുള്ള ജിഗാ ഫാക്ടറികള്‍ ഉള്‍പ്പെടെ, പുതിയ ഊര്‍ജ ബിസിനസ്സിനായി അംബാനിയും ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ചു.

6

2030-ഓടെ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ നിര്‍മ്മാതാവാകാനുള്ള പദ്ധതികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന അദാനിയും ഹൈഡ്രജന്‍ അഭിലാഷങ്ങള്‍ അനാവരണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍, ജൂലൈ 26 ന് അദാനി ഗ്രൂപ്പ് 5ജി ലേലത്തില്‍ പങ്കെടുക്കുകയാണെങ്കില്‍, അത് അംബാനിയുമായി നേരിട്ടുള്ള ആദ്യത്തെ മത്സരമായിരിക്കും.

7

സെക്ടര്‍ റെഗുലേറ്റര്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശ ചെയ്ത കരുതല്‍ വിലയില്‍ 5ജി ലേലത്തിന് കഴിഞ്ഞ മാസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. മൊബൈല്‍ സേവനങ്ങള്‍ക്കായുള്ള 5ജി സ്പെക്ട്രം വില്‍പ്പനയ്ക്കായി ഫ്‌ലോര്‍ വിലയില്‍ ഏകദേശം 39 ശതമാനം കുറവ് വരുത്താന്‍ റെഗുലേറ്റര്‍ ശുപാര്‍ശ ചെയ്തിരുന്നു.

8

സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശത്തിന്റെ സാധുത 20 വര്‍ഷമായിരിക്കും. മൊത്തത്തില്‍, വരാനിരിക്കുന്ന ലേലത്തില്‍ ലേലക്കാര്‍ക്ക് പേയ്മെന്റ് നിബന്ധനകള്‍ ലഘൂകരിച്ചിട്ടുണ്ട്. ആദ്യമായി, വിജയിച്ച ലേലക്കാര്‍ മുന്‍കൂര്‍ പണമടയ്ക്കാന്‍ നിര്‍ബന്ധിത ആവശ്യമില്ല.

9

സ്‌പെക്ട്രത്തിനായുള്ള പേയ്മെന്റുകള്‍ 20 തുല്യ വാര്‍ഷിക ഗഡുക്കളായി ഓരോ വര്‍ഷത്തിന്റെയും തുടക്കത്തില്‍ മുന്‍കൂറായി അടയ്ക്കാവുന്നതാണ്. ഈ ലേലത്തില്‍ ഏറ്റെടുക്കുന്ന സ്പെക്ട്രത്തിന് എസ്യുസി (സ്‌പെക്ട്രം ഉപയോഗ നിരക്കുകള്‍) ഈടാക്കില്ല.

മൊഞ്ചത്തി പെണ്ണെ ഐമാ റോസ്മീ...; കിടിലന്‍ ചിത്രങ്ങളുമായി താരം

Recommended Video

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  English summary
  reports says that Billionaire Gautam Adani also in the race to acquire 5G telecom spectrum
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X