ട്വിറ്ററിന്റെ വഴിയെ ഫേസ്ബുക്ക്; മെറ്റയിലും ജീവനക്കാരെ വെട്ടിക്കുറക്കാന്‍ സാധ്യത
വാഷിംഗ്ണ്‍: ട്വിറ്റിന് പിന്നാലെ ഫേസ്ബുക്കിലും ജീവനക്കാരെ പിരിച്ചുവിടുന്നു. ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ ഈ ആഴ്ച ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വിറ്ററിനെ അപേക്ഷിച്ച് നടപടി നേരിടേണ്ടി വന്നേക്കാവുന്ന ജീവനക്കാരുടെ എണ്ണം ഫേസ്ബുക്കില്‍ താരതമ്യേന കുറവായിരിക്കും.
എന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ജീവനക്കാരുടെ എണ്ണം ഒരു വര്‍ഷത്തിനിടയില്‍ ഒരു പ്രധാന ടെക്നോളജി കോര്‍പ്പറേഷനില്‍ ഇന്ന് വരെയുള്ളതില്‍ വെച്ച് ഏറ്റവും കൂടുതലായിരിക്കും. നിലവില്‍ കമ്പനിക്ക് ഏകദേശം 87,000 ജീവനക്കാരുണ്ട്. നവംബര്‍ 9 ന് മെറ്റായിലെ പിരിച്ചുവിടല്‍ പ്രക്രിയ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം മെറ്റാ ഇത് സംബന്ധിച്ച സ്ഥിരീകരണം ഒന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ വലിയ മുന്‍ഗണനയുള്ള വളര്‍ച്ചാ മേഖലകളില്‍ നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഒരു മെറ്റാ വക്താവ് വാഷിഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. ഈ ആഴ്ച മുതല്‍ അനാവശ്യ യാത്രകള്‍ റദ്ദാക്കാന്‍ സീനിയര്‍ മാനേജര്‍മാരും ജീവനക്കാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

കമ്പനിയുടെ വരുമാനം തുടര്‍ച്ചയായ രണ്ട് സാമ്പത്തിക പാദങ്ങളില്‍ ഇടിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് മെറ്റയില്‍ ജോലി വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. ഓഗസ്റ്റില്‍ ഒരു മീറ്റിംഗില്‍ ജീവനക്കാരോട് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത് കമ്പനിയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഒരു കൂട്ടം ആളുകളുണ്ട് എന്നായിരുന്നു.

ജീവനക്കാരുടെ കുറയ്ക്കുന്നതിലൂടെ മെറ്റാ ചെലവ് കുറഞ്ഞത് 10 ശതമാനമെങ്കിലും കുറയ്ക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാക്രോ ഇക്കണോമിക് സാഹചര്യങ്ങളാണ് വരുമാനം കുറയാന്‍ കാരണം എന്നാണ് കമ്പനി പറയുന്നത്. മറ്റ് ടെക് ഭീമന്മാരെപ്പോലെ മെറ്റയും കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഗണ്യമായി വളര്‍ന്നിരുന്നു.

2020-ലും 2021-ലും 27,000 ജീവനക്കാരെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ടിക് ടോക്കില്‍ നിന്നുള്ള വെല്ലുവിളികള്‍, റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നിവ കാരണം മെറ്റ തിരിച്ചടി നേരിടുകയാണ്. മെറ്റാ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടാല്‍ പകുതിയോളം തൊഴിലാളികളെ പിരിച്ചുവിടാനുള്ള ട്വിറ്ററിന്റെ തീരുമാനത്തിന് സമാനമായിരിക്കും നടപടി.












Click it and Unblock the Notifications