'പ്രഖ്യാപനത്തിന് മുഹൂര്‍ത്തം വരെ കുറിച്ചു'; ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ കെസിആര്‍, അപ്പോള്‍ ടിആര്‍എസ്?
ഹൈദരാബാദ്: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ ശക്തമാക്കി തെലങ്കാന മുഖ്യമന്ത്രിയും ടി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ബി ജെ പിയുമായി നേര്‍ക്കുനേര്‍ മത്സരിക്കാനും ദേശീയ പാര്‍ട്ടി ആരംഭിക്കാനാണ് കെ സി ആറിന്റെ നീക്കമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഒക്ടോബര്‍ 5 ന് വരുന്ന ദസറ വേളയില്‍ കെ സി ആര്‍ തന്റെ ദേശീയ പാര്‍ട്ടി ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 1:19 ന് തന്റെ പുതിയ പാര്‍ട്ടിയുടെ ഉദ്ഘാടനത്തിനുള്ള മുഹൂര്‍ത്തം നിശ്ചയിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന മാധ്യമ റിപ്പോര്‍ട്ട്. തെലങ്കാനയിലെ മന്ത്രിമാരുമായി ഒരു യോഗവും കെ സി ആര്‍ നടത്തിയിട്ടുണ്ട്.

പ്രഖ്യാപിക്കാനിരിക്കുന്ന ദേശീയ പാര്‍ട്ടിയുടെ റോഡ് മാപ്പ് അദ്ദേഹം മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു എന്നാണ് വിവരം. പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി, പാര്‍ട്ടിയുടെ പേര് മാറ്റുന്നതിനായി ടി ആര്‍ എസ് പാര്‍ട്ടി നേതാക്കളുടെ ഒരു സംഘം ഡല്‍ഹിയിലേക്ക് പോകുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഒക്ടോബര്‍ 9 ന് ദല്‍ഹിയില്‍ കെ സി ആര്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭരണത്തിന്റെ എല്ലാ മേഖലകളിലും എന്‍ ഡി എ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ശക്തമായ ദേശീയ ബദലിനായുള്ള അന്വേഷണത്തിലാണ് എന്ന് ടി ആര്‍ എസ് നേതാവ് ശ്രീധര്‍ റെഡ്ഡി പറഞ്ഞു. ബുധനാഴ്ചത്തെ യോഗത്തിന് ശേഷം ടി ആര്‍ എസിനെ ദേശീയ പാര്‍ട്ടിയാക്കി പ്രഖ്യാപിക്കാനുള്ള പ്രമേയം മുന്നോട്ട് വെക്കും എന്നാണ് റിപ്പോര്‍ട്ട്.

ടി ആര്‍ എസിന്റെ മുഴുവന്‍ രൂപം തെലങ്കാന രാഷ്ട്ര സമിതി എന്നാണ്. ദേശീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുന്ന വേളയില്‍ ഇതിനെ ഭാരതീയ രാഷ്ട്ര സമിതി അല്ലെങ്കില്‍ ബി ആര്‍ എസ് എന്നാക്കി മാറ്റിയേക്കാനാണ് സാധ്യത എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ബി ആര്‍ എസ് രൂപീകരിച്ച് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ മത്സരിക്കാനാണ് കെ സി ആര്‍ ലക്ഷ്യമിടുന്നത്.

മത്സരം ഈ രണ്ട് പാര്‍ട്ടികളും തമ്മില്‍ മാത്രമായിരിക്കും എന്നാണ് ടി ആര്‍ എസ് വൃത്തങ്ങളുടെ അവകാശവാദം. അതേസമയം കെ സി ആറിന്റേത് അര്‍ത്ഥശൂന്യമായ നീക്കമാണ് എന്ന് തെലങ്കാന പി സി സി പ്രചാരണ കമ്മിറ്റി ചെയര്‍മാനും മുന്‍ എം പിയുമായ മധു ഗൗഡ് യാസ്‌കി പറഞ്ഞു. അദ്ദേഹം തെലങ്കാനയിലെ ജനങ്ങളെ വഞ്ചിച്ചു.

ഇപ്പോള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെ.ും വഞ്ചിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് അദ്ദേഹത്തിന്റെ ഭരണത്തിന്റെ പരാജയങ്ങള്‍ മൂടിവെക്കാനുള്ള ശ്രമമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ഡല്‍ഹി മദ്യ കുംഭകോണത്തില്‍ നിന്ന് മാധ്യമങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രം മാത്രമാണ് ഈ നീക്കം എന്നും മധു ഗൗഡ് യാസ്‌കി പറഞ്ഞു.












Click it and Unblock the Notifications