കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ബര്‍ ഷോപ്പിലും റിലയന്‍സ് എത്തുമോ? സലൂണ്‍, സ്പാ ബിസിനസിലേക്ക് കണ്ണെറിഞ്ഞ് അംബാനി

Google Oneindia Malayalam News

മുംബൈ: ബിസിനസ് രംഗത്തെ വമ്പന്‍മാരായ മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ സലൂണ്‍ ബിസിനസ്സിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെന്നൈ ആസ്ഥാനമായ നാച്ചുറല്‍സ് സലൂണ്‍ & സ്പായുടെ ഏകദേശം 49% ഓഹരികള്‍ വാങ്ങാന്‍ റിലയന്‍സ് ചര്‍ച്ചകള്‍ നടത്തിവരികയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഈ മേഖലയിലെ അതികായരായ ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ലാക്മെയുമായും എന്റിച്ച്, ഗീതാഞ്ജലി എന്നിവ ഉള്‍പ്പെടെയുള്ള പ്രാദേശിക ബ്രാന്‍ഡുകളുമായും നേരിട്ട് മത്സരിക്കാനാണ് റിലയന്‍സിന്റെ തീരുമാനം എന്നറിയുന്നു. നാച്ചുറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ നടത്തുന്ന കമ്പനിയായ ഗ്രൂം ഇന്ത്യ സലൂണ്‍സ് ആന്‍ഡ് സ്പായുടെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് സംയുക്ത സംരംഭത്തിലേക്ക് കടക്കുന്നത് അവസാന ഘട്ടത്തിലാണെന്ന് വസംഭവത്തെ കുറിച്ച് അറിയാവുന്ന ചില വൃത്തങ്ങള്‍ പറയുന്നു.

1

ഇന്ത്യയിലുടനീളം ഗ്രൂം ഇന്ത്യ സലൂണ്‍സ് ആന്‍ഡ് സ്പാക്ക് 700 ഓളം ഔട്ട്ലെറ്റുകള്‍ ഉണ്ട്.റിലയന്‍സ് ഇത് നാലോ അഞ്ചോ മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, പേര് വെളിപ്പെടുത്താത്ത ഒരു എക്‌സിക്യൂട്ടീവ് പറഞ്ഞു. അതേസമയം നിലവിലുള്ള പ്രൊമോട്ടര്‍മാര്‍ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാം. റിലയന്‍സിന്റെ ഫണ്ടിംഗ് നെറ്റ്വര്‍ക്ക് അവരുടെ വിപുലീകരണത്തെ സഹായിക്കും.

ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'

2

ഇന്ത്യയിലെ 20,000 കോടി രൂപയുടെ സലൂണ്‍ വ്യവസായത്തില്‍ ബ്യൂട്ടി പാര്‍ലറുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും അടക്കം ഏകദേശം 6.5 ദശലക്ഷം പേരുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി, സലൂണ്‍ ശൃംഖലകളായ എന്റിച്ച് സലൂണ്‍, കപില്‍സ് സലൂണ്‍, വൈഎല്‍ജി, ജ്യൂസ് സലൂണുകള്‍, ബോഡിക്രാഫ്റ്റ് സലൂണ്‍ & സ്പാ, ട്രൂഫിറ്റ് & ഹില്‍, ജീന്‍-ക്ലോഡ് ബിഗ്വിന്‍ എന്നിവ അവരുടെ സേവന ബിസിനസിലെ ആഘാതം നികത്താന്‍ സൗന്ദര്യ ഉല്‍പ്പന്ന റീട്ടെയിലര്‍മാരായി മാറിയിട്ടുണ്ട്.

ഇന്ധനമില്ലാതെ ബസ് വഴിയില്‍ കിടന്നാലും കേസ്!!; കൊച്ചിയിലെ ബസിന് കിട്ടിയ 'പണി' കണ്ടോഇന്ധനമില്ലാതെ ബസ് വഴിയില്‍ കിടന്നാലും കേസ്!!; കൊച്ചിയിലെ ബസിന് കിട്ടിയ 'പണി' കണ്ടോ

3

റിലയന്‍സ് റീട്ടെയ്ല്‍ ഒരു പുതിയ ബ്യൂട്ടി ബിസിനസ് ആസൂത്രണം ചെയ്യുന്നതിനാല്‍ റിലയന്‍സ് റീട്ടെയില്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ക്കായി സ്റ്റാന്‍ഡേണ്‍ സ്റ്റോറുകള്‍ തുറക്കാനും പദ്ധതിയിടുന്നു. കഴിഞ്ഞ പാദത്തില്‍, ഇന്‍സൈറ്റ് കോസ്മെറ്റിക്സിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ മയൂരി കുംകത്തിന്റെ ഭൂരിഭാഗം ഓഹരികളും അവര്‍ ഏറ്റെടുത്തിരുന്നു.

വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്

4

അതേസമയം സലൂണ്‍ ബിസിനസിലേക്ക് പ്രവേശിക്കുന്ന റിലയന്‍സ് നാച്ചുറല്‍സ് സ്പാ ഇടപാടിന് എത്ര രൂപയാണ് മുടക്കുന്നത് എന്ന് വ്യക്തമല്ല. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ചെന്നൈ ആസ്ഥാനമാക്കി നാച്ചുറല്‍സ് സലൂണുകള്‍ ആരംഭിക്കുന്നത്. പിറവിയെടുക്കുന്നത്. 2025 ഓടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,000 സലൂണുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനാണ് ഇവര്‍ തയ്യാറെടുക്കുന്നത്.

5

അതേസമയം നാച്ചുറല്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കുന്നതിനൊപ്പം എല്‍ വി എം എച്ച് ഉടമസ്ഥതയിലുള്ള ബ്യൂട്ടി ശൃംഖലയായ സെഫോറയുടെ ഇന്ത്യന്‍ ബിസിനസ് സ്വന്തമാക്കുന്നതിനും റിലയന്‍സ് ചര്‍ച്ചകള്‍ ആരംഭിച്ചതായി സൂചനയുണ്ട്.

English summary
reports says that Reliance Retail is set to enter the salon business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X