Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്റര്‍ വീണ്ടും പണിമുടക്കി? സേവനം ലഭ്യമല്ലെന്ന പരാതിയുമായി ഉപയോക്താക്കള്‍

ന്യൂദല്‍ഹി: മൈക്രോബ്ലോഗിംഗ് ആപ്പായ ട്വിറ്റര്‍ പണിമുടക്കി. ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ ട്വിറ്റര്‍ പേജ് ലോഡ് ആകുന്നില്ല എന്ന് പരാതിയുമായി നിരവധി ഉപയോക്താക്കള്‍ രംഗത്തെത്തി. ഇന്ത്യയില്‍ 2,838 തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഡൗണ്‍ഡിറ്റക്ടര്‍ പറയുന്നു.

ചില അക്കൗണ്ടുകള്‍ നിലവിലില്ല എന്നാണ് കാണിക്കുന്നത് എന്നും പരാതിയുണ്ട്. അതേസമയം ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായത് സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവനയും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണ് ട്വിറ്റര്‍ ആപ്പ് പ്രവര്‍ത്തനരഹിതമായത് എന്നാണ് റിപ്പോര്‍ട്ട്.

sasd

ട്വിറ്റര്‍ ചില നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മറ്റുള്ളവയില്‍ പ്രവര്‍ത്തനരഹിതമാണെന്നും ചിലര്‍ അവകാശപ്പെട്ടു. ട്വിറ്ററിന്റെ വെബ്‌സൈറ്റും ലഭ്യമല്ല എന്നാണ് ചിലര്‍ പരാതിപ്പെടുന്നത്. 61 ശതമാനം ഉപയോക്താക്കള്‍ ട്വിറ്റര്‍ മൊബൈല്‍ ആപ്പിലെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 37 ശതമാനം പേര്‍ ട്വിറ്റര്‍ വെബ്സൈറ്റില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വിദേശ സെര്‍വറുകളില്‍ നിന്ന് വി പി എന്‍ വഴി ട്വിറ്റര്‍ ആക്സസ് ചെയ്യാന്‍ കഴിഞ്ഞെന്നും എന്നാല്‍ ഇന്ത്യന്‍ സെര്‍വറുകളില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും ആണ് ചില ഉപയോക്താക്കള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+