ലൈംഗികാരോപണം: എംജെ അക്ബര്‍ രാജിക്കൊരുങ്ങി! ഇമെയിലില്‍ രാജിക്കത്ത് അയച്ചുവെന്ന് റിപ്പോര്‍ട്ട്
ദില്ലി: ലൈംഗിക ആരോപണമുയര്‍ന്നതോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. . വിദേശത്തുനിന്ന് എത്തിയതിന് പിന്നാലെ എജെ അക്ബര്‍ ഇമെയിലില്‍ രാജിക്കത്ത് അയച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അക്ബറിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൈംഗിക ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെയാണ് അക്ബര്‍ നൈജീരിയയില്‍ നിന്ന് ദില്ലിയിലെത്തിയത്. ദില്ലി വിമാനത്താവളത്തിലെത്തിയ അക്ബര്‍ നേരെ ഔദ്യോഗിക വസതിയിലേക്ക് പോകുകയായിരുന്നു. ലൈംഗിക ആരോപണങ്ങളില്‍ പിന്നീട് വിശദീകരണം നല്‍കാമെന്നാണ് മാധ്യമങ്ങളോട് അക്ബര്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് അക്ബര്‍ രാജിക്കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് ഇമെയിലായി അയച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ലൈംഗിക ആരോപണം ഉയര്‍ന്നതോടെ വിദേശ സന്ദര്‍ശനത്തിനായി നൈജീരിയയിലേക്ക് പോയ എംജെ അക്ബറിനോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ഇദ്ദേഹം ഞായറാഴ്ച ദില്ലിയിലെത്തിയത്. ഈ ആഴ്ചയാണ് മാധ്യമപ്രവര്ത്തകന് കൂടിയായിരുന്ന എംജെ അക്ബറിനെതിരെ എട്ടോളം സ്ത്രീകള്‍ ലൈംഗിക ആരോപണവുമായി സോഷ്യല്‍ മീഡിയയിലെ മീടൂ ക്യാമ്പെയിന് വഴി രംഗത്തെത്തിയത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications