കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികാരോപണം: എംജെ അക്ബര്‍ രാജിക്കൊരുങ്ങി! ഇമെയിലില്‍ രാജിക്കത്ത് അയച്ചുവെന്ന് റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: ലൈംഗിക ആരോപണമുയര്‍ന്നതോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. . വിദേശത്തുനിന്ന് എത്തിയതിന് പിന്നാലെ എജെ അക്ബര്‍ ഇമെയിലില്‍ രാജിക്കത്ത് അയച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അക്ബറിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>#MeToo വെളിപ്പെടുത്തൽ; നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പോലീസിൽ പരാതി</strong>#MeToo വെളിപ്പെടുത്തൽ; നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പോലീസിൽ പരാതി

ലൈംഗിക ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെയാണ് അക്ബര്‍ നൈജീരിയയില്‍ നിന്ന് ദില്ലിയിലെത്തിയത്. ദില്ലി വിമാനത്താവളത്തിലെത്തിയ അക്ബര്‍ നേരെ ഔദ്യോഗിക വസതിയിലേക്ക് പോകുകയായിരുന്നു. ലൈംഗിക ആരോപണങ്ങളില്‍ പിന്നീട് വിശദീകരണം നല്‍കാമെന്നാണ് മാധ്യമങ്ങളോട് അക്ബര്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് അക്ബര്‍ രാജിക്കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് ഇമെയിലായി അയച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

mj-akbar-15

ലൈംഗിക ആരോപണം ഉയര്‍ന്നതോടെ വിദേശ സന്ദര്‍ശനത്തിനായി നൈജീരിയയിലേക്ക് പോയ എംജെ അക്ബറിനോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ഇദ്ദേഹം ഞായറാഴ്ച ദില്ലിയിലെത്തിയത്. ഈ ആഴ്ചയാണ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്ന എംജെ അക്ബറിനെതിരെ എട്ടോളം സ്ത്രീകള്‍ ലൈംഗിക ആരോപണവുമായി സോഷ്യല്‍ മീഡിയയിലെ മീടൂ ക്യാമ്പെയിന്‍ വഴി രംഗത്തെത്തിയത്.

English summary
Union Minister MJ Akbar reportedly tendered his resignation on Sunday. He had returned to India on Sunday morning amid the storm raised by sexual harassment allegations against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X