കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ കണ്ണുകളും രാജ് പഥിലേക്ക്, കാണാം

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷം അതിഗംഭീരമായ ചടങ്ങുകളോടെയാണ് നടക്കുന്നത്. എല്ലാ കണ്ണുകളും രാജ് പഥിലേക്കായിരുന്നു. ദില്ലിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡ് വര്‍ണ്ണാഭമായ കാഴ്ചയാണ് നല്‍കുന്നത്. ജനങ്ങള്‍ വര്‍ണാഭമായ സൈനിക പരേഡില്‍ കണ്ണുംനട്ടിരുന്നു. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യ അതിഥിയാകുന്നത്. 108 മിനിട്ടോളം ഒബാമ രാജ്പഥില്‍ ചെലവഴിക്കും.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. അശോകചക്ര പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നത്. വനിതകളുടെ സൈനിക പരേഡായ നാരീശക്തി എന്ന പരേഡായിരുന്നു ഇത്തവണത്തെ മുഖ്യ ആകര്‍ഷണം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളുടെ സംയുക്ത അഭ്യാസവും പരേഡിന് മിഴിവേകി. രാജ്യത്തിന്റെ സൈനിക ശക്തി തെളിയിക്കുന്ന ആയുധ പ്രദര്‍ശനവും ശ്രദ്ധേയമായി.

പതിനാറു സംസ്ഥാനങ്ങളുടെ ഫ്‌ലോട്ടുകളും ഓമ്പത് മന്ത്രാലങ്ങള്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളും പരേഡിലുണ്ട്. കുട്ടികളുടെ കലാപ്രകടനങ്ങളും കാണികള്‍ക്ക് കണ്ണിന് ഇമ്പമേകി. റിപ്പബ്ലിക് പരേഡിലെ ചില കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ കാണാം..

പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജ്പഥില്‍

പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജ്പഥില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയും രാജ്പഥിലെത്തി. എല്ലാവരെയും അഭിവാദ്യം ചെയ്തു.

ചരിത്രത്തിലാദ്യമായി

ചരിത്രത്തിലാദ്യമായി

ചരിത്രത്തിലാദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ റിപ്പബ്ലിക് ദിനാഘോഷം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. ഭാര്യ മിഷേലും ഒപ്പം ഉണ്ടായിരുന്നു.

ബറാക് ഒബാമയെ സ്വീകരിച്ചു

ബറാക് ഒബാമയെ സ്വീകരിച്ചു

മുഖ്യ അതിഥി ബറാക് ഒബാമയെ അധികൃതര്‍ റിപ്പബ്ലിക് ചടങ്ങിലേക്ക് സ്വീകരിക്കുന്നു

കുതിരപ്പട

കുതിരപ്പട

ഇന്ത്യയുടെ 61ാം കുതിരപ്പട രാഷ്ട്രപതിയില്‍ നിന്നും അഭിവാദ്യങ്ങള്‍ സ്വീകരിച്ചു.

പരേഡിന് തുടക്കം

പരേഡിന് തുടക്കം

റിപ്പബ്ലിക് ദിന പരേഡിന് തുടക്കം. രാഷ്ട്രപതി പതാക ഉയര്‍ത്തി. ജനറല്‍ സുബ്രതോ മിത്രയാണ് പരേഡിന് നേതൃത്വം നല്‍കുന്നത്.

രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കുന്നു

രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കുന്നു

രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി സല്യൂട്ട് സ്വീകരിക്കുന്നു

ബറാക് ഒബാമ രാജ്പഥില്‍

ബറാക് ഒബാമ രാജ്പഥില്‍

റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യ അതിഥി രാജ് പഥില്‍ എത്തിയപ്പോള്‍

പരേഡില്‍ കണ്ണുംനട്ട് ഒബാമയും മോദിയും

പരേഡില്‍ കണ്ണുംനട്ട് ഒബാമയും മോദിയും

പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും രാഷ്ട്രപതിയും പരേഡ് വീക്ഷിക്കുന്നു

മരണാനന്തര ബഹുമതി നല്‍കി

മരണാനന്തര ബഹുമതി നല്‍കി

നായിക് നീരജ് കുമാര്‍ സിങ്ങിന് മരണാനന്തര ബഹുമതിയായി അശോകചക്ര നല്‍കുന്ന രാഷ്ട്രപതി. മെഡല്‍ ഏറ്റുവാങ്ങിയത് നീരജ് കുമാറിന്റെ ഭാര്യ.

പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നു

പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നു

അശോകചക്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കുന്നു

ചെറിയ ചാറ്റല്‍ മഴ

ചെറിയ ചാറ്റല്‍ മഴ

റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ ചെറിയ മഴ പെയ്തു.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

റിപ്പബ്ലിക് ദിനോഘോഷം കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നടക്കുന്നത്.

വനിതാ മാര്‍ച്ച്

വനിതാ മാര്‍ച്ച്

ക്യാപ്റ്റന്‍ ദിവ്യയുടെ നേതൃത്വത്തിലുള്ള നാരീശക്തി മാര്‍ച്ച് രാജ്പഥില്‍. റിപ്പബ്ലിക് ചടങ്ങില്‍ മുഖ്യ ആകര്‍ഷണമായ പരേഡ്

ആകാശ പ്രകടനം

ആകാശ പ്രകടനം

ആകാശ പറവകളെ പോലെ ഹെലികോപ്ടറുകള്‍ ആകാശത്ത് പ്രകടനം നടത്തിയപ്പോള്‍.

English summary
India's republic day celebration chief guest Barak Obama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X