കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത സുരക്ഷയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി,അതിഥികളായി പത്ത് രാഷ്ട്ര തലവന്‍മാര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കനത്ത സുരക്ഷയില്‍ ദില്ലിയില്‍ 69ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ധീരജവാന്‍മാര്‍ക്ക് ഇന്ത്യാഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തി. അശോകചക്രം അടക്കമുള്ള സേനാ പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും. ഇത്തവണത്തെ ആഘോഷങ്ങളില്‍ 10 രാഷ്ട്രതലവന്‍മാരാണ് അതിഥികളായി പങ്കെടുക്കുന്നത്.

republic

ആസിയാന്‍ ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നതിനാല്‍ തായ്ലെന്‍റ്, വിയറ്റ്നാം, ഇന്ത്യോനേഷ്യ, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, മ്യാന്‍മാര്‍, മലേഷ്യ, ബ്രൂണേ, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിലെ രാഷ്ട്രമേധാവികളാണ് റിപ്പബ്ലിക് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. ഇന്ത്യയുടെ സൈനീക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന പരിപാടികളാണ് ആഘോഷത്തില്‍ ഉണ്ടാകുക.കര,നാവിക, വ്യോമ സേനയുടെ കരുത്ത് തെളിയിക്കുന്ന പ്രകടനങ്ങള്‍ പരേഡില്‍ ഉണ്ടാകും.

ഇത്തവണ ആദ്യമായി ബിഎസ്എഫിലെ 27 വനിതാ അംഗങ്ങളുടെ സാഹസിക ബൈക്ക് അഭ്യാസവും നടക്കും. സീമാഭവാനി എന്ന പേരിലുള്ള വനിതാ ഡെയര്‍ഡെവിള്‍ സംഘമാണ് സാഹസിക പ്രകടനം നടത്തുക. നാളുകള്‍ക്ക് ശേഷം കേരളത്തിന്‍റെ സാംസ്കാരിക പരിപാടികളും ആഘോഷത്തില്‍ ഉണ്ടാകും. കനത്ത സുരക്ഷാ ഭീഷണി കണക്കിലെടുത്ത് 60,000 ത്തോളം സൈനീകരെയാണ് രാജ്പഥില്‍ വിന്യസിച്ചിരിക്കുന്നത്.ഇതിനിടെ കോ​ണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരേഡ് കാണുന്നതിന് സീറ്റ് നാലാം നിരയില്‍ ഏര്‍പ്പെടുത്തിയത് വിവാദമായിരുന്നു.

English summary
India is all set to celebrate it's 69th Republic Day this year. It is being celebrated with pomp and gaity every year since January 26, 1950, when the Constitution of the country came into effect on this day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X