സൈനിക ശക്തി പ്രകടിപ്പിച്ച് ഇന്ത്യ, രാജ്പഥില്‍ നിറഞ്ഞത് വൈവിധ്യമാര്‍ന്ന ടാബ്ലോകള്‍
ദില്ലി: 69ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ച ധീരജവാന്മാര്ക്ക് ഇന്ത്യാഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്പ്പിച്ചതോടെയാണാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ ആഘോഷത്തില്‍ 10 രാഷ്ട്രതലവന്മാരാണ് മുഖ്യാതിഥികളായി പങ്കെടുത്തത്.
ഇന്ത്യയുടെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന പരിപാടികളാണ് ആഘോഷങ്ങളില്‍ നിറഞ്ഞ് നിന്നത്.കര,നാവിക, വ്യോമ സേനയുടെ കരുത്ത് തെളിയിക്കുന്ന പ്രകടനങ്ങളും പരേഡില്‍ ഉണ്ടായി.

വൈവിധ്യമാര്‍ന്ന 23 ടാബ്ലോകള്‍
രാജ്പഥില്‍ 23 ടാബ്ലോകളാണ് അണിനിരന്നത്. പതിനാല് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ടാബ്ലോകളാണ് ഉണ്ടായിരുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം കേരളത്തിന്റെ സാംസ്കാരിക സാന്നിധ്യവും പരേഡില്‍ ഉണ്ടായിരുന്നു.

ആകാശവാണി ടാബ്ലോ
മുന്‍ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായ ഓള് ഇന്ത്യ റേഡിയോയുടേയും ടാബ്ലോ പരേഡില്‍ ഉണ്ടായിരുന്നു.

ഹിമാചലും മണിപ്പൂരും
ഹിമാചല്‍ പ്രദേശിന്റേയും മണിപ്പൂരിന്റേയും പരിച്ഛേദം ഇരു സംസ്ഥാനങ്ങളുടേയും സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ടാബ്ലോകള്‍ അണിനിരന്നിരുന്നു.

ജമ്മു കാശ്മീര്‍
ജമ്മുകാശ്മീരിലെ തനതായ വേഷങ്ങളിഞ്ഞവരുടെ അകമ്പടിയോടെ രാജ്പഥിലൂടെ നീങ്ങിയ ജമ്മു കാശ്മീരിന്റെ ടാബ്ലോയും ശ്രദ്ധ ആകര്‍ഷിച്ചു.

ഗാന്ധിക്കൊപ്പം ഗുജറാത്ത്
ചര്‍ക്കയില്‍ നൂല് നൂക്കുന്ന മഹാത്മാ ഗാന്ധിയുടെ വലിയ രൂപത്തോട് കൂടിയ ടാബ്ലോയായിരുന്നു ഗുജറാത്ത് അവതരിപ്പിച്ചത്.

ആദായ നികുതി വകുപ്പ്
ആദായ നികുതി വകുപ്പിന്റെ സേവനങ്ങള്‍ തുറന്നുകാട്ടുന്ന ടാബ്ലോയായിരുന്നു വകുപ്പ് കാഴ്ചവെച്ചത്.

നാഷ്ണല്‍ സെക്യൂരിറ്റ് ഗാര്‍ഡ്സ്
സുരക്ഷ ഒരുക്കുന്ന ജവാന്മാരുടെ രൂപങ്ങളടങ്ങിയ ടാബ്ലോയാണ് ദേശീയ സുരക്ഷാ വിഭാഗം പ്രദര്‍ശിപ്പിച്ചത്.

ആസിയാന്‍
ആസിയാന്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കൊണ്ടുള്ള രൂപങ്ങളാണ് ടാബ്ലോയില്‍ ഉണ്ടായത്.

മഹാരാഷ്ട്ര
സംസ്ഥാനത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രൂപങ്ങളാണ് ടാബ്ലോയില്‍ ഇടംപിടിച്ചത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം












Click it and Unblock the Notifications