കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ദിനം; എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ സജ്ജമായി രാജ്യം

Google Oneindia Malayalam News

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ നാളെ എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായ ഇന്ത്യ ഒരു സ്വതന്ത്ര പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും രാജ്യത്ത് ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. അന്നേ ദിവസം തന്നെയാണ് ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതും.

ജെഎൻയു വിദ്യാർത്ഥികൾക്ക് പെൻഷൻ കൊടുക്കണം, ഷഹീൻ ബാഗിന് പിന്നിൽ വിദേശ ശക്തികളെന്ന് ബാബാ രാംദേവ്!ജെഎൻയു വിദ്യാർത്ഥികൾക്ക് പെൻഷൻ കൊടുക്കണം, ഷഹീൻ ബാഗിന് പിന്നിൽ വിദേശ ശക്തികളെന്ന് ബാബാ രാംദേവ്!

റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമായി കഴിഞ്ഞു. നാളെ രാജ്ഫഥില്‍ അരങ്ങേറുന്ന സൈനിക പരേഡുകളുടേയും സാംസ്കാരിക പരിപാടികളുടേയും പരിശീലനം രണ്ട് ദിവസം മുമ്പ് ദില്ലിയില്‍ നടന്നു. റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രിയും വിവിധ സേനാമേധാവികളും ആദരമര്‍പ്പിക്കുന്ന ചടങ്ങ് ഈ വര്‍ഷം മുതല്‍ ഉണ്ടാവില്ല. പകരം സമീപത്തുള്ള ദേശീയ യുദ്ധസ്മാരകത്തിലാവും ഇവര്‍ പുഷ്പ ചക്രം അര്‍പ്പിക്കുക. ഇതാദ്യമായാണ് അമര്‍ ജവാന്‍ ജ്യോതിയിലെ ചടങ്ങ് ഒഴിവാക്കുന്നത്.

republic

ബ്രസീല്‍ പ്രസിഡന്‍റ് മെസിയസ് ജൈർ ബോൾസൊനാരോ ആണ് ഇത്തവണ റിപ്പബ്ലിക് ദിന ആഘോഷത്തില്‍ മുഖ്യ അതിഥിയായി എത്തുന്നത്. 1996 നും 2004 ലും ബ്രസീല്‍ പ്രസിഡന്‍റുമാര്‍ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥികളായി എത്തിയിരുന്നു. അതേസമയം തന്നെ ബോൾസൊനാരോയ്ക്കെതിരെ ശക്തമായ വിമര്‍ശനവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്.

സ്ത്രീ വിരുദ്ധനായ , ഫാസിസ്റ്റ് നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധനായ , ആമസോണിന്‍റെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന നേതാവാണ് ബോണ്‍സൊനാരോയെ റിപ്പബ്ലിക് ദിന ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് അനീതിയാണെന്നാണ് സാമൂഹിക, സാംസ്കാരിക , രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്. 2014 ല്‍ ബ്രസീൽ പാർലമെന്‍റില്‍ ബോള്‍സൊനാരോ നടത്തിയ ലൈംഗിക പരാമർശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

വിവാഹേതര ബന്ധം ചോദ്യം ചെയ്തു; കാസര്‍കോഡ് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ക്വട്ടേഷന്‍ നല്‍കി കൊന്നുവിവാഹേതര ബന്ധം ചോദ്യം ചെയ്തു; കാസര്‍കോഡ് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ക്വട്ടേഷന്‍ നല്‍കി കൊന്നു

English summary
Republic Day 2020: India celebrates its 71st republic day tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X